Latest News
സംസ്ഥാന കോണ്‍ഗ്രസിലെ പ്രശ്നങ്ങളില്‍ വിമര്‍ശനവുമായി യു.ഡി.എഫ് ഘടകകക്ഷിയായ ആര്.എസ്.പിയുടെ നേതാവ് ഷിബു ബേബി ജോണ്‍.കോണ്‍ഗ്രസ് മുങ്ങുകയല്ലെന്നും ചിലര്‍ മുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
മുങ്ങുന്ന കപ്പലില്‍ നില്ക്കാം. പക്ഷേ, മുക്കുകയാണെന്ന് തിരിച്ചറിഞ്ഞുകൊണ്ട് അതിലെങ്ങിനെ നില്‍ക്കുമെന്നും അദ്ദേഹം ചോദിച്ചു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വിയെ തുടര്‍ന്ന് യു.ഡി.എഫില്‍ അഭിപ്രായ വ്യത്യാസങ്ങളുന്നയിച്ച ആര്.എസ്.പി, തല്കാലം യു.ഡി.എഫ് യോഗത്തില്‍ പങ്കെടുക്കുന്നില്ലെന്ന് പ്രഖ്യാപിച്ച സാഹചര്യത്തില്‍ കൂടിയാണ് അദ്ദേഹത്തിന്റെ പ്രസ്താവന.
കോണ്‍ഗ്രസ് പാര്‍ട്ടി ഈ രാജ്യത്ത് ആവശ്യമാണെന്ന് തിരിച്ചറിഞ്ഞാണ് തങ്ങള്‍ കൂടെ നില്‍ക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍, ഈ തിരിച്ചറിവ് കോണ്‍ഗ്രസിലെ ഗ്രൂപ്പ് നേതാക്കള്‍ക്കില്ല. മറ്റു സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് നാമാവശേഷമായതില്‍ നിന്ന് സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍ പാഠം പഠിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, കോണ്‍ഗ്രസിന് ഇനി രക്ഷയില്ലെന്ന് താന്‍ കരുതുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡി.സി.സി പ്രസിഡന്റുമാരുടെ നിയമനവുമായി ബന്ധപ്പെട്ട് സംസ്ഥാന കോണ്‍ഗ്രസില്‍ മുതിര്‍ന്ന നേതാക്കളടക്കം ഇടഞ്ഞുനില്‍ക്കുന്ന സാഹചര്യത്തിലാണ് ഷിബു ബേബി ജോണിന്റെ പരോക്ഷ പ്രതികരണം.
The post കോണ്‍ഗ്രസ് മുങ്ങുകയല്ല ; മുക്കുകയാണെന്ന് ഷിബു ബേബി ജോണ്‍ first appeared on Keralaonlinenews.from Keralaonlinenews https://ift.tt/3kCV2bO
via IFTTT
No comments