Recent Posts

Breaking News

Latest News

പാലക്കാട്: നെന്മാറ ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളുടെ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി.യ്ക്ക് വോട്ടു ചെയ്ത സംഭവത്തില്‍ സി.പി.എം. നേതാക്കള്‍ക്കെതിരെ പാര്‍ട്ടി നടപടി. സി.പി.എം. കൊല്ലങ്കോട് ഏരിയ കമ്മിറ്റിയംഗവും, നെന്മാറ ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ കെ. പ്രേമന്‍, നെന്മാറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി. പ്രകാശന്‍ എന്നിവരെയാണ് പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്ന് ആറു മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തത്.

20 അംഗ പഞ്ചായത്ത് ഭരണസമിതിയില്‍ കോണ്‍ഗ്രസിനും സി.പി.എമ്മിനും ഒമ്പത് വീതവും, ബി.ജെ.പിക്ക് രണ്ട് അംഗങ്ങളുമാണുള്ളത്. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അംഗങ്ങളെ തെരഞ്ഞെടുക്കുന്നതില്‍ ബി.ജെ.പി. സ്ഥാനാര്‍ഥിയായി മത്സരിച്ച സുഭജയ്ക്കാണ് സി.പി.എം. അംഗങ്ങള്‍ വോട്ടു ചെയ്തത്. എതിര്‍ സ്ഥാനാര്‍ഥിയെ നിര്‍ത്താതെ ബി.ജെ.പി. അംഗത്തെ സി.പി.എം അംഗങ്ങള്‍ വോട്ടു ചെയ്ത് പിന്തുണച്ചതുവഴി സുഭജയെ സ്ഥിരം സമിതി അംഗമായി തെരഞ്ഞെടുത്തിരുന്നു.

ഇതു സംബന്ധിച്ച് പാര്‍ട്ടിക്ക് ലഭിച്ച പരാതിയില്‍ അന്വേഷണ കമ്മിഷന്‍ പരിശോധന നടത്തി പാര്‍ട്ടിയുടെ നയത്തിന് എതിരായി ബി.ജെ.പിക്ക് വോട്ടു ചെയ്തത് അച്ചടക്ക ലംഘനമായി കണക്കാക്കിയാണ് ഇരുവര്‍ക്കുമെതിരെ പാര്‍ട്ടി നടപടിയെടുത്തത്. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ട് ലഭിച്ചുവെങ്കിലും തെരഞ്ഞെടുപ്പ് സമയത്ത് അച്ചടക്ക നടപടിയെടുക്കാതെ മാറ്റിവെയ്ക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ജില്ലാ സെക്രട്ടറിയേറ്റംഗം ഇ.എന്‍. സുരേഷ് ബാബുവിന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന കൊല്ലങ്കോട് ഏരിയാ കമ്മിറ്റിയോഗമാണ് നടപടി തീരുമാനിച്ചത്.

The post ബി.ജെ.പി.യ്ക്ക് വോട്ടു ചെയ്ത സംഭവം: നെന്മാറയില്‍ രണ്ടുനേതാക്കളെ സി.പി.എം. സസ്‌പെന്‍ഡ് ചെയ്തു first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/38quULx
via IFTTT

No comments