Recent Posts

Breaking News

Latest News

പ​ള്ളു​രു​ത്തി : ​ചെ​ല്ലാ​നം തീ​ര​സം​ര​ക്ഷ​ണ​ത്തി​ന് 344 കോ​ടി​യു​ടെ പ​ദ്ധ​തി ജ​ല​വി​ഭ​വ ജ​ല​സേ​ച​ന മ​ന്ത്രി റോ​ഷി അ​ഗ​സ്​​റ്റി​ന്‍ പ്ര​ഖ്യാ​പി​ച്ചു.അ​ടു​ത്ത കാ​ല​വ​ര്‍​ഷ​ത്തി​ല്‍ ചെ​ല്ലാ​നം നി​വാ​സി​ക​ളെ മാ​റ്റി പാ​ര്‍​പ്പി​ക്കേ​ണ്ട അ​വ​സ്ഥ​ക്ക്​ വി​രാ​മ​മി​ടു​ന്ന​ത് ല​ക്ഷ്യ​മി​ട്ടാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തെ​ന്നും കാ​ല​താ​മ​സം കൂ​ടാ​തെ ചെ​ല്ലാ​ന​ത്ത് നി​ര്‍​മാ​ണ പ്ര​വൃത്തി​ക​ള്‍ തീര്‍ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.സെ​പ്റ്റം​ബ​ര്‍ 15 ന് ​ടെ​ന്‍​ഡ​ര്‍ ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ച്‌ ന​വം​ബ​റി​ല്‍ ന​ട​പ​ടി ക്ര​മം പൂ​ര്‍​ത്തി​യാ​ക്കു​മെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു.

അ​തി​രൂ​ക്ഷ​മാ​യ ക​ട​ലാ​ക്ര​മ​ണം നേ​രി​ടു​ന്ന 10 ഹോ​ട്ട്സ്പോ​ട്ടു​ക​ളി​ല്‍ ആ​ദ്യ ഘ​ട്ട നി​ര്‍​മാ​ണം ആ​രം​ഭി​ക്കും. അ​ഞ്ച് വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ 5300 കോ​ടി പൂ​ര്‍​ണ​മാ​യും പ്ര​യോ​ജ​ന​പ്പെ​ടു​ത്തി തീ​ര​ദേ​ശ സം​ര​ക്ഷ​ണം ന​ട​പ്പാ​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

പ​ദ്ധ​തി പൂ​ര്‍​ത്തി​യാ​കു​മ്പോ​ള്‍ കൃ​ത്രി​മ ബീ​ച്ച്‌ നി​ര്‍​മാ​ണ പ്ര​വൃത്തി​യും ന​ട​ത്തി​യാ​ല്‍ ചെ​ല്ലാ​ന​ത്തെ ടൂ​റി​സം കേ​ന്ദ്ര​മാ​യി മാ​റ്റാ​ന്‍ സാ​ധി​ക്കു​മെ​ന്ന് ച​ട​ങ്ങി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച മ​ന്ത്രി പി. ​രാ​ജീ​വ് പ​റ​ഞ്ഞു. ചെ​ല്ലാ​നം തീ​ര​ത്ത്​ ജ​ല​സേ​ച​ന വ​കു​പ്പ് കി​ഫ്ബി സ​ഹാ​യ​ത്തോ​ടെ 344.2 കോ​ടി രൂ​പ മു​ത​ല്‍ മു​ട​ക്കി​ല്‍ ടെ​ട്രാ​പോ​ഡു​ക​ള്‍ സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള പ​ദ്ധ​തി​യാ​ണ് ന​ട​പ്പാ​ക്കു​ന്ന​ത്.

കടലോര പ്ര​ശ്ന​ങ്ങ​ള്‍ക്ക് പ​രി​ഹാ​രം കാ​ണു​ന്ന​തി​നൊ​പ്പം സം​സ്ഥാ​ന​ത്തെ ആ​ദ്യ മ​ത്സ്യ ഗ്രാ​മം പ​ദ്ധ​തി​യും ചെ​ല്ലാ​ന​ത്ത് ന​ട​പ്പാ​ക്കും. ചെന്നൈ ആ​സ്ഥാ​ന​മാ​യ നാ​ഷ​ണ​ല്‍ സെന്‍റ​ര്‍ ഫോ​ര്‍ കോ​സ്​റ്റ​ല്‍ റി​സ​ര്‍ച്ച്‌ ന​ട​ത്തി​യ പ​ഠ​ന​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ നൂ​ത​ന സാ​ങ്കേ​തി​ക വി​ദ്യ​യു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് തീ​ര​സം​ര​ക്ഷ​ണ പ​ദ്ധ​തി വി​ഭാ​വ​നം ചെ​യ്ത​ത്.

The post ചെല്ലാനം തീരസംരക്ഷണത്തിന് 344 കോടി first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/3mMEwsv
via IFTTT

No comments