Recent Posts

Breaking News

Latest News

കാസര്‍കോട് ​: ഉമ്മന്‍ ചാണ്ടിയും രമേശ്​ ചെന്നിത്തലയും പറയുന്നതു​മാത്രം കേള്‍ക്കുന്ന കാലം കേരളത്തില്‍ അവസാനിച്ചെന്നും അക്കാര്യം​ ഇരുവരും ഇനിയെങ്കിലും മനസ്സിലാക്കണമെന്നും രാജ്​മോഹന്‍ ഉണ്ണിത്താന്‍ എം.പി.

18 വര്‍ഷക്കാലം ഇവര്‍ പറഞ്ഞത് മാത്രമേ പാര്‍ട്ടിയില്‍ നടന്നിട്ടുള്ളൂ.ഇക്കാലമത്രയും പഞ്ചപുച്ഛമടക്കി ഇത്​ ബാക്കിയുള്ളവര്‍ കേട്ടുനിന്നു. ഇനി അതു നടക്കില്ലെന്നും ഉണ്ണിത്താന്‍ മാധ്യമങ്ങളോട്​ പറഞ്ഞു.

കേരളത്തിലെ കോണ്‍ഗ്രസിന്റെ നേതൃത്വം മാറിയതും ഇരുവരും തിരിച്ചറിയണം. ഇവരില്ലാത്ത നേതൃനിര ഹൈകമാന്‍ഡ്​ ഉണ്ടാക്കിയിട്ട്​ കുറെയായി. എ.കെ. ആന്‍റണിയുടെ മാതൃക ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും പിന്തുടരണം. കേരളത്തില്‍ കോണ്‍ഗ്രസ്‌ പ്രസിഡന്‍റിനാണ് അധികാരം. അല്ലാതെ ഗ്രൂപ്പിനല്ല. ഇക്കാര്യം കോണ്‍ഗ്രസ് ഹൈകമാന്‍ഡ് മനസ്സിലാക്കിയെന്നും അദ്ദേഹം പറഞ്ഞു.

‘എം.പി-എം.എല്‍.എ’ രാഷ്​ട്രീയമാണ് കേരളത്തിലെ കോണ്‍ഗ്രസില്‍ കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്ന് പറഞ്ഞ കെ.പി. അനില്‍കുമാറിനെ ഉണ്ണിത്താന്‍ പരിഹസിച്ചു. ജനങ്ങള്‍ വോട്ട് ചെയ്തു വിജയിപ്പിക്കാത്തത് അനില്‍ കുമാറിന്റെ കുഴപ്പമാണ്. കോണ്‍ഗ്രസ്‌ കോട്ടകളില്‍ മത്സരിച്ച്‌ തോറ്റ അയാളോടൊക്കെ എന്തു പറയാനാണെന്നും ഉണ്ണിത്താന്‍ പരിഹസിച്ചു.

The post ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും പറയുന്നത്​ കേള്‍ക്കുന്ന കാലം കഴിഞ്ഞു : രാജ്​മോഹന്‍ ഉണ്ണിത്താന്‍ first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/38r5fCA
via IFTTT

No comments