Recent Posts

Breaking News

Latest News

ഗുരുവായൂര്‍ : നോട്ട് നിരോധനം ആരംഭിച്ച ശേഷം ഇതുവരെയായി ഗുരുവായൂര്‍ ക്ഷേത്ര നടയില്‍ കാണിക്കയായി ഒരു കോടിയോളം വരുന്ന അസാധു നോട്ടുകള്‍ ലഭിച്ചതായി റിപ്പോര്‍ട്ട്.ഇത്തരത്തിലുള്ള നിരോധിച്ച ആയിരം, അഞ്ഞൂറ് എന്നീ നോട്ടുകള്‍ ഇപ്പോഴും ഇവിടെ കാണിക്കയായി ലഭിക്കുന്നുണ്ട്.

ഇത്തവണ കാണിക്ക വഞ്ചി തുറന്ന് എണ്ണിയപ്പോഴും 38000 രൂപയുടെ അസാധു നോട്ടുകളാണ് ലഭിച്ചത്. വരവ് എണ്ണിയപ്പോള്‍ ആയിരത്തിന്റെ പതിനാലു നോട്ടുകളും അഞ്ഞൂറിന്റെ 48 നോട്ടുകളുമാണ് ലഭിച്ചത്. ഈ അസാധു നോട്ടുകള്‍ എന്ത് ചെയ്യണം എന്ന് ഇപ്പോഴും ധാരണയില്ല.

എന്തായാലും ഗുരുവായൂരപ്പന് ഇത്തവണ
വഞ്ചികളില്‍ നിന്ന് ലഭിച്ചത് നാല് കോടിയിലേറെ രൂപയാണ്. ഇതിനൊപ്പം രണ്ടേകാല്‍ കിലോയോളം സ്വര്‍ണ്ണവും നാല്പതിനാല് കിലോ വെള്ളിയും ലഭിച്ചിട്ടുണ്ട്.

The post അസാധുവായ നോട്ടുകള്‍, ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒരു കോടിയോളം first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/2WwBtJU
via IFTTT

No comments