Recent Posts

Breaking News

Latest News

ഡി.സി.സി പുനഃസംഘടനയില്‍ വനിതകളെ തഴഞ്ഞതില്‍ പരോക്ഷ വിമര്‍ശനവുമായി രമ്യ ഹരിദാസ് എം.പി. കൊല്ലം ഡി.സി.സി പ്രസിഡന്റായിരുന്ന ബിന്ദു കൃഷ്ണയെ പുകഴ്ത്തിയാണ് രമ്യയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ഡി.സി.സി പുനഃസംഘടനയില്‍ വനിതകളെ ഒഴിവാക്കിയതിനെതിരെ ബിന്ദു കൃഷ്ണ നേരത്തെ വിമര്‍ശനമുന്നയിച്ചിരുന്നു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

പ്രവര്‍ത്തകര്‍ക്ക് കരുത്തും കരുതലുമാണെന്നും ബിന്ദുചേച്ചി.. പുതിയ ജില്ലാ അധ്യക്ഷന്‍ മാര്‍ സ്ഥാനമേല്‍ക്കുമ്പോള്‍ പടിയിറങ്ങുന്നവരെല്ലാം ആത്മാര്‍ത്ഥതയോടെ പ്രവര്‍ത്തിച്ചവരാണ്.. പാര്‍ട്ടിയെ നയിച്ചവരാണ്.. ഏറെ അഭിമാനത്തോടുകൂടി പടിയിറങ്ങുന്ന അവരിലൊരാള്‍ ബിന്ദുചേച്ചി ആയിരിക്കും..അഞ്ചുവര്‍ഷക്കാലം കൊല്ലം ജില്ല കോണ്‍ഗ്രസ് കമ്മിറ്റിയെ നയിച്ച ബിന്ദുകൃഷ്ണ. ദീര്‍ഘകാല സ്വപ്നമായിരുന്ന കോണ്‍ഗ്രസിന്റെ ആസ്ഥാനമന്ദിര പൂര്‍ത്തീകരണം..ജനകീയ വിഷയങ്ങളില്‍ ജനങ്ങളുടെ ഭാഗത്തുനിന്ന് മാത്രം സംസാരിച്ച നേതാവ് …

കരുത്തുറ്റ നേതൃത്വത്തിലൂടെ ഉറച്ച തീരുമാനത്തിലൂടെ കൊല്ലം ജില്ലയിലെ കോണ്‍ഗ്രസ് പാര്‍ട്ടിയെ നയിച്ച ബിന്ദു ചേച്ചിക്ക് ഏറെ അഭിമാനത്തോടെ തന്നെ പ്രസിഡണ്ട് പദവി ഒഴിയാം.. കാലം കാത്ത് വെക്കുന്ന ഉയര്‍ന്ന പദവികള്‍ കൂടുതല്‍ ആത്മാര്‍ത്ഥതയോടെ നിറവേറ്റാം..എന്നും എന്നെ ഒരു അനുജത്തിയായി ചേര്‍ത്തു നിര്‍ത്തിയ,എന്നും എന്നെ പിന്തുണച്ച പ്രിയപ്പെട്ട ചേച്ചി..പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് കരുത്തുറ്റ വാക്കായി,പ്രതിസന്ധികളില്‍ താങ്ങാകുന്ന കരുതലായി, കൂടുതല്‍ ആത്മാര്‍ത്ഥതയോടെ ദേശീയസംസ്ഥാന തലങ്ങളില്‍ ഇനിയും ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാന്‍ സാധിക്കട്ടെ..എല്ലാവിധ ഭാവുകങ്ങളും..#

The post അഞ്ചുവര്‍ഷക്കാലം കൊല്ലം ജില്ല കോണ്‍ഗ്രസ് കമ്മിറ്റിയെ നയിച്ച ബിന്ദുകൃഷ്ണ ; പുകഴ്ത്തി രമ്യ ഹരിദാസ് first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/2WJGZt9
via IFTTT

No comments