Recent Posts

Breaking News

Latest News

കശ്മീരിനെ മോചിപ്പിക്കാനുള്ള പോരാട്ടത്തിന്റെ ഭാഗമാകാന്‍ താലിബാനെ ക്ഷണിച്ച് അല്‍ ഖ്വയ്ദ. അഫ്ഗാനിസ്ഥാനെ സ്വതന്ത്ര ആക്കിയെന്ന താലിബാന്റെ പ്രസ്താവനയ്ക്ക് തുടര്‍ച്ചയായാണ് പ്രതികരണം. ‘ഇസ്ലാമിന്റെ ശത്രുക്കളുടെ പിടി’യില്‍ നിന്ന് കശ്മീരിനെ രക്ഷിക്കാന്‍ സാധിക്കണമെന്ന് അല്‍ഖ്വായ്ദ പറയുന്നു. സോമാലിയ, യമന്‍ തുടങ്ങിയ ഇടങ്ങളിലും അല്‍ഖ്വയ്ദ താലിബാന്‍ സഹായം തേടി.

അതേസമയം, ഇന്നലെ ഇന്ത്യ താലിബാന്‍ നേതൃത്വവുമായി ചര്‍ച്ച നടത്തിയിരുന്നു. ദോഹയില്‍ വച്ചായിരുന്നു ചര്‍ച്ച. ദോഹയിലെ ഇന്ത്യന്‍ അംബാസിഡറാണ് ചര്‍ച്ച നടത്തിയത്. അഫ്ഗാനിസ്ഥാനില്‍ കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാരുടെ മടങ്ങി വരവ് സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നതായാണ് റിപ്പോര്‍ട്ട്. ഇന്ത്യയ്‌ക്കെതിരായ ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് അഫ്ഗാന്‍ മണ്ണ് ഉപയോഗിക്കരുതെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. താലിബാന്റെ അപേക്ഷ പ്രകാരമാണ് ചര്‍ച്ച നടത്തിയതെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ഇന്ത്യയുമായുള്ള സാംസ്‌ക്കാരിക, സാമ്പത്തിക, രാഷ്ട്രിയ ബന്ധങ്ങള്‍ പ്രധാനമണെന്നും ഇന്ത്യയുമായു നല്ലബന്ധം ഉണ്ടാക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നതായും താലിബാന്‍ അറിയിച്ചു.

The post കശ്മീര്‍ പോരാട്ടത്തില്‍ ഭാഗമാകൂ ; താലിബാനെ ക്ഷണിച്ച് അല്‍ഖ്വയ്ദ first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/3kJBDWz
via IFTTT

No comments