Recent Posts

Breaking News

Latest News

ഡല്‍ഹിയില്‍ ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ഭൂവുടമയുടെ സഹോദരന്‍ അറസ്റ്റില്‍. വടക്കന്‍ ഡല്‍ഹിയില്‍ നരേല എന്ന സ്ഥലത്ത് ഓഗസ്റ്റ് 23 നാണ് പെണ്‍കുട്ടികൊല്ലപ്പെട്ടത്. ഭൂവുടമയുടെ സഹോദരന്റെ വീട്ടില്‍ ജോലിക്ക് നിര്‍ത്തിയതായിരുന്നു 13 വയസ്സുള്ള പെണ്‍കുട്ടിയെ. ഗരുഗ്രാമിലായിരുന്നു പെണ്‍കുട്ടി ജോലിചെയ്തിരുന്നത്. 23ാം തിയതി പെണ്‍കുട്ടിമരിച്ചുവെന്ന് അറിയിച്ചുകൊണ്ട് മുതദേഹം പെണ്‍കുട്ടിയുടെ വീട്ടില്‍ എത്തിക്കുകയായിരുന്നു. ഉടന്‍ സംസ്‌കരിക്കണമെന്ന് ഭൂവുടമയുടെ സഹോദരന്‍ നിര്‍ബന്ധം പിടിച്ചു.

ഇതില്‍ സംശയം തോന്നിയ പെണ്‍കുട്ടിയുടെ പിതാവ് പൊലീസില്‍ അറിയിക്കുകയായിരുന്നു. പെണ്‍കുട്ടി പീഡനത്തിനിരയായെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവില്‍ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

The post ഡല്‍ഹിയില്‍ ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവം ; പ്രതി അറസ്റ്റില്‍ first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/3t178iE
via IFTTT

No comments