Recent Posts

Breaking News

Latest News

തൃശൂര്‍ പാലിയേക്കരയില്‍ പുതുക്കിയ ടോള്‍ നിരക്ക് നിലവില്‍ വന്നു. കാറുകള്‍ അടക്കമുള്ള ചെറു വാഹനങ്ങളുടെ ടോള്‍ നിരക്ക് ഒരു ഭാഗത്തേക്ക് 5 രൂപയാണ് വര്‍ധിച്ചത്. കോവിഡ് അടക്കമുള്ള പ്രതിസന്ധി ഘട്ടത്തില്‍ ജനങ്ങളെ പിഴിയാന്‍ ദേശീയ പാത അതോറിറ്റി ഒത്താശ ചെയ്യുകയാണെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചു.

ഓരോ സാമ്പത്തിക വര്‍ഷത്തെയും ദേശീയ മൊത്തനിലവാര സൂചികയിലുണ്ടാകുന്ന മാറ്റത്തെ ആശ്രയിച്ചാണ് വര്‍ഷംതോറും സെപ്തംബര്‍ ഒന്നിന് പാലിയേക്കരയിലെ ടോള്‍ നിരക്ക് പരിഷ്‌ക്കരിക്കുന്നതെന്ന ന്യായം ചൂണ്ടിക്കാട്ടിയാണ് നിരക്ക് വര്‍ധന. കാര്‍, ജീപ്പ്, വാന്‍ ഉള്‍പ്പടെയുള്ള ചെറു വാഹനങ്ങള്‍ക്ക് ഒരു വശത്തേക്ക് 75 രൂപയുണ്ടായിരുന്നത് 80 രൂപയും ഒന്നിലധികം യാത്രകള്‍ക്ക് 110 രൂപയുണ്ടായിരുന്നത് 120 രൂപയാക്കിയുമാണ് വര്‍ധിച്ചത്. നിര്‍മാണ പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിക്കാതെയാണ് മുന്‍വര്‍ഷത്തെ ഇത്തവണയും നിരക്ക് വര്‍ധിപ്പിച്ചതെന്നും ഇക്കാര്യത്തില്‍ കോടതി ഇടപെടലിനായി ശ്രമിക്കുകയാണെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി. 2028 വരെ പാലിയേക്കരയില്‍ ടോള്‍ പിരിക്കാം. ദേശീയ നിര്‍മാണത്തിന് ചെലവായ തുകയില്‍ അധികം ഇപ്പോള്‍ തന്നെ പിരിച്ചു കഴിഞ്ഞെന്നും ഇനിയും ജനങ്ങളെ പിഴിയുന്നത് തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടാമെന്നുമാണ് ജനങ്ങളുടെ ആവശ്യം.

The post പാലിയേക്കര ടോള്‍ പ്ലാസയില്‍ പുതുക്കിയ നിരക്ക് ഇന്നു മുതല്‍ പ്രാബല്യത്തില്‍ first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/3judDYm
via IFTTT

No comments