Recent Posts

Breaking News

Latest News

കണ്ണൂർ : കൊവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ ചെറുപുഴയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സന്ദർശകർക്ക് പ്രവേശനം നിഷേധിച്ചു.ചെറുപുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എഫ് അലക്സാണ്ടറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന കോർ കമ്മറ്റി യോഗത്തിൻ്റെ തീരുമാന പ്രകാരമാണിത്.

ചെറുപുഴ പഞ്ചായത്തില്‍ കർശന നിയന്ത്രണമുള്ള ഡി. കാറ്റഗറിയിൽ ഉൾപ്പെടുന്നതിനാൽ ആളുകളുടെ ഒരു വിധത്തിലുള്ള കൂടിച്ചേരലും അനുവദനീയമല്ല.കൂടാതെ, വിനോദ സഞ്ചാര പ്രദേശങ്ങളായ തിരുനെറ്റിക്കല്ല്, കൊട്ടത്തലച്ചിമല ഉൾപ്പടെ എല്ലായിടത്തും സന്ദർശനം ഒരറിയിപ്പു വരെ നിരോധിച്ചിരിക്കുകയാണ്.

ഗ്രാമ പഞ്ചായത്തിന് പുറത്ത് നിന്ന് വരുന്നവരും ഈ അറിയിപ്പ് പ്രകാരം പ്രവർത്തിക്കണമെന്നും രോഗ വ്യാപനം തടയുന്നതിന് സഹകരിക്കണമെന്നും അധിക്യതര്‍ അറിയിച്ചു.

The post ചെറുപുഴയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ സന്ദർശകർക്ക് പ്രവേശനം നിരോധിച്ചു first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/3fbNNFJ
via IFTTT

No comments