Recent Posts

Breaking News

Latest News

തളിപ്പറമ്പ് : ഭാരതീയ പ്രകൃതി കൃഷി പദ്ധതിയുടെ ഭാഗമായി ഫാർമേഴ്സ് ഇൻ്റർസ്റ്റ് ഗ്രൂപ്പിൻ്റെ നേതൃത്വത്തിൽ പട്ടുവത്ത് ജൈവ വള കൂട്ടായ്മയുടെ ഹരിത കഷായം നിർമ്മാണം ആരംഭിച്ചു.

പട്ടുവം മംഗലശേരിയിൽ വെച്ച് പദ്ധതിയുടെ ഉദ്ഘാടനം പട്ടുവം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.ശ്രീമതി നിർവ്വഹിച്ചു.ഗ്രാമപഞ്ചായത്ത് മെമ്പർ പി.അജിത്ത് കുമാർ അദ്ധ്യക്ഷത വഹിച്ചു.പട്ടുവം കൃഷി ഓഫീസർ പി.എം.കൃഷ്ണ പദ്ധതി വിശദീകരിച്ചു.കെ.വി.പത്മനാഭൻ ,ആർ.വി.ഷാജി ,പി.വി. ബീന എന്നിവർ പങ്കെടുത്തു. കൃഷി അസിസ്റ്റൻറ് കെ.ബിന്ദു സ്വാഗതവും കുംഭക്കര രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു.

സുഭിക്ഷം സുരക്ഷിതം പദ്ധതിയുടെ ഭാഗമായി ജില്ലയിലെ എല്ലാ കൃഷിഭവനുകളിലും ആരംഭിക്കുന്ന വിവിധ പദ്ധതികളിലേക്ക് രണ്ട് വര്‍ഷമായി ജൈവ കൃഷി ചെയ്തു വരുന്നതും ജൈവ കൃഷി ചെയ്യാൻ താൽപര്യമുള്ളതും സ്വന്തമായി കുറഞ്ഞത് അഞ്ച് സെന്റ് കൃഷി ഭൂമിയുമുള്ള കര്‍ഷകരാണ് പദ്ധതിയിൽ ഉൾപ്പെടുക .

പരമ്പരാഗത കാര്‍ഷിക നാട്ടറിവുകളുടെ വിവര ശേഖരണവും, പ്രദര്‍ശന തോട്ടം തയ്യാറാക്കലും എന്ന പദ്ധതിയിലേക്ക് കാര്‍ഷിക മേഖലയിലെ നാട്ടറിവുകളുടെ വിവരശേഖരണം നടത്തി അവ അടിസ്ഥാനമായി അഞ്ച് സെന്റ് വീതമുള്ള പരമ്പരാഗത കാര്‍ഷിക തോട്ടങ്ങള്‍ ഒരുക്കുന്നതിന് 2000 രൂപ ആനുകൂല്യം നല്‍കും.

പരമ്പരാഗത വിത്തിനങ്ങളുടെ ജനിതക ശേഖര സംരക്ഷണവും വിതരണവും പദ്ധതി പ്രകാരം വിത്ത്/നടീല്‍ വസ്തുക്കളുടെ (മൂന്ന് വ്യത്യസ്ത വിളകളുടെ) 10 സെന്റ് പ്രദര്‍ശന തോട്ടങ്ങള്‍ തയ്യാറാക്കി വിത്തുകള്‍/നടീല്‍ വസ്തുക്കള്‍ ഉല്‍പ്പാദിപ്പിച്ച് വിതരണം ചെയ്യുന്നതിന് 2000 രൂപ ആനുകൂല്യം നല്‍കും.

ജൈവ കാര്‍ഷിക മുറകളുടെ പ്രദര്‍ശന തോട്ടങ്ങള്‍ പദ്ധതി പ്രകാരം വിവിധങ്ങളായ അംഗീകൃത ജൈവ കാര്‍ഷിക മുറകള്‍ അവലംബിക്കുന്ന 10 സെന്റ് വീതമുള്ള പ്രദര്‍ശന തോട്ടങ്ങള്‍ തയ്യാറാക്കുന്നതിന് 2400 രൂപ ആനുകൂല്യം നല്‍കും.

കര്‍ഷക ഗ്രൂപ്പുകള്‍ രൂപീകരിക്കല്‍ പദ്ധതി പ്രകാരം ജൈവ കാര്‍ഷിക ഉല്‍പാദനോപാദികള്‍ ഉല്‍പാദിപ്പിച്ച് വിതരണം നടത്തുന്നതിന് ഹെക്ടറിന് ( 2.5 ഏക്കർ) 1600 രൂപയും ഗ്രൂപ്പുകൾക്ക് ആനുകൂല്യം നല്‍കുo.
കര്‍ഷക ഗ്രൂപ്പുകള്‍ രൂപീകരിക്കല്‍ പദ്ധതി പ്രകാരം ജൈവ കാര്‍ഷികോല്‍പ്പന്ന സംസ്‌കരണ കേന്ദ്രം സ്ഥാപിക്കുന്നതിനും മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ തയ്യാറാക്കി വിതരണം ചെയ്യുന്നതിനും ആനുകൂല്യം നല്‍കും.

കര്‍ഷകര്‍ക്ക് വിവിധങ്ങളായ അംഗീകൃത ജൈവ കാര്‍ഷിക മുറകളെ കുറിച്ച് കൃഷിയിട പരിശീലനം നല്‍കുകയും മികച്ച ജൈവ കൃഷി ഫാമുകളിലേക്ക് കൃഷിയിട സന്ദര്‍ശനം പിന്നീട് സംഘടിപ്പിക്കുകയും ചെയ്യും

The post പട്ടുവത്ത് ജൈവ വള കൂട്ടായ്മയുടെ ഹരിത കഷായം നിർമ്മാണം ആരംഭിച്ചു first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/3zSJ187
via IFTTT

No comments