Recent Posts

Breaking News

Latest News

പുളിങ്ങോം : പുളിങ്ങോം മീൻതുള്ളിയിൽ കാര്യങ്കോട് പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കിൽപ്പെട്ട് മുങ്ങി മരിച്ചു. മീൻതുള്ളിയിലെ മേലുകുന്നേല്‍ എം.എസ് വിജേഷ് (38) ആണ് മരിച്ചത്.
കെട്ടിട നിര്‍മ്മാണ ജോലിക്കാരനായിരുന്നു.ഇന്നലെ വൈകുന്നേരം 4.30തോടെ മീന്തുള്ളി നോർത്തിൽ പുഴയിൽ കുളിക്കാനിറങ്ങിയതായിരുന്നു.

യുവാവിൻ്റെ വസ്ത്രങ്ങൾ പുഴയോരത്ത് കണ്ട് സംശയം തോന്നി സമീപത്ത് നീന്തിക്കൊണ്ടിരുന്ന യുവാക്കൾ പരിശോധിച്ചപ്പോഴാണ് യുവാവിനെ വെളളത്തിൽ മുങ്ങിക്കിടക്കുന്ന നിലയിൽ കണ്ടത്.ഉടന്‍ പുളിങ്ങോത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

The post പുളിങ്ങോം മീൻതുള്ളിയിൽ പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കിൽപ്പെട്ട് മുങ്ങി മരിച്ചു first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/3zVCauy
via IFTTT

No comments