Recent Posts

Breaking News

Latest News

കണ്ണൂർ : വഴി യാത്രക്കാരിയായ സ്ത്രീയുടെ മാലപൊട്ടിച്ച കേസിൽ പ്രതിയെന്നു സംശയിക്കുന്നയാളുടെ ഫോട്ടോ പുറത്ത് വിട്ട് പൊലിസ്. കഴിഞ്ഞ 28 ന് നടാൽ – ചാല ബൈപാസിൽ വെച്ചാണ് നടന്നു പോവുകയായിരുന്ന സ്ത്രീയുടെ മാലപൊട്ടിച്ച് സ്കൂട്ടർ യാത്രക്കാരൻ കടന്നു കളഞ്ഞത്.

പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്നാണ് ഇയാളുടെ ചിത്രം കണ്ടെത്തിയത്. സ്കൂട്ടർ യാത്രകാരനെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ പൊലിസിനെ അറിയിക്കണമെന്ന് എടക്കാട് എസ്.ഐ അറിയിച്ചു

The post കണ്ണൂരിൽ വഴി യാത്രക്കാരിയായ സ്ത്രീയുടെ മാലപൊട്ടിച്ച സംഭവം : പ്രതിയെന്നു സംശയിക്കുന്നയാളുടെ ഫോട്ടോ പുറത്ത് വിട്ട് പൊലിസ് first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/3zRB17q
via IFTTT

No comments