Recent Posts

Breaking News

Latest News

തൃശൂര്‍: ചാവക്കാട് കടപ്പുറം പഞ്ചായത്ത് ഒമ്പതാംവാര്‍ഡില്‍ കോവിഡ് സ്ഥിരീകരിച്ച മത്സ്യത്തൊഴിലാളികള്‍ കടലില്‍ മീന്‍ പിടിത്തത്തിന് പോയത് ആശങ്കയാകുന്നു. പഞ്ചായത്തിലെ അഴിമുഖം വാര്‍ഡിലെ ഉത്തരേന്ത്യക്കാരായ മൂന്നു പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. നാല് ദിവസം മുമ്പ് ഇവര്‍ക്ക് ആര്‍.ടി.പി.സി.ആര്‍. പരിശോധന നടത്തിയിരുന്നു. ഇതിന്റെ ഫലം ചൊവ്വാഴ്ച വൈകിട്ടാണ് അറിയുന്നത്. എന്നാല്‍ ഫലം അറിയുന്നതിന് മുന്നേ ഇവര്‍ വള്ളത്തില്‍ മീന്‍പിടിത്തത്തിനു പോയി. മുപ്പതിലേറേ തൊഴിലാളികളുള്ള വള്ളത്തില്‍ മീന്‍പിടിത്തത്തിന് പോയതാണ് ആശങ്കയായത്.

എന്നാല്‍ തൊഴിലാളികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത് വാര്‍ഡ് മെംബര്‍ സെമീറ ഷെരീഫിനെ കടപ്പുറം ആശുപത്രി അധികൃതര്‍ വൈകി അറിയിക്കുന്നതാണ് പതിവ്. പഞ്ചായത്തിലെ വാര്‍ഡ്തല വാക്‌സിന്‍ ഉള്‍പ്പെടെ കോവിഡ് സ്ഥിരീകരിച്ചവരുടെ പേര് വിവരങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ വാര്‍ഡിലെ മറ്റു പലര്‍ക്കും വിളിച്ചു പറഞ്ഞതിന് ശേഷമാണ്
കടപ്പുറം ആശുപത്രി അധികൃതര്‍ വാര്‍ഡ് മെംബര്‍ സെമീറ ഷെരീഫിനെ അറിയിക്കുന്നത്. ഇത്തരം അനാസ്ഥക്കെതിരേ ബന്ധപ്പെട്ടവര്‍ക്ക് പരാതി നല്‍ക്കുമെന്ന് സെമീറ ഷെരീഫ് അറിയിച്ചു.

The post തൃശ്ശൂരിൽ കോവിഡ് സ്ഥിരീകരിച്ചവര്‍ മത്സ്യബന്ധനത്തിന് പോയതില്‍ ആശങ്ക: വീഴ്ച ആരോഗ്യവിഭാഗത്തിന്റെതെന്ന് പരാതി first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/3yhVhyy
via IFTTT

No comments