Recent Posts

Breaking News

Latest News

ന്യൂയോര്‍ക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പത്തൊന്‍പത് കോടി എഴുപത്തിയൊന്‍പത് ലക്ഷം പിന്നിട്ടു. വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ ആറ് ലക്ഷത്തിലധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. മരണസംഖ്യ 42.23 ലക്ഷം കടന്നു. പതിനേഴ് കോടി എണ്‍പത്തിയെട്ട് ലക്ഷം പേര്‍ രോഗമുക്തി നേടി.

ഇന്നലെ ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ അമേരിക്കയിലാണ് റിപ്പോര്‍ട്ട് ചെയ്തത്. ഒരു ലക്ഷത്തിനടുത്ത് കേസുകളാണ് ഇരുപത്തിനാല് മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം മൂന്ന് കോടി അന്‍പത്തിയാറ് ലക്ഷമായി ഉയര്‍ന്നു. 6.28 ലക്ഷം പേര്‍ മരിച്ചു. രണ്ട് കോടി തൊണ്ണൂറ്റിയാറ് ലക്ഷം പേര്‍ രോഗമുക്തി നേടി.

ഇന്ത്യയില്‍ മൂന്ന് കോടി പതിനാറ് ലക്ഷം രോഗബാധിതരാണ് ഉള്ളത്. കഴിഞ്ഞ ദിവസവും നാല്‍പതിനായിരത്തിലധികം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 4.23 ലക്ഷം പേര്‍ മരിച്ചു. 3.07 കോടി പേര്‍ രോഗമുക്തി നേടി. 4,05,155 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.

The post ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പത്തൊന്‍പത് കോടി എഴുപത്തിയൊന്‍പത് ലക്ഷം പിന്നിട്ടു first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/3igCv5k
via IFTTT

No comments