Recent Posts

Breaking News

Latest News

കോഴിക്കോട് : ഒന്നോ രണ്ടോ ദിവസം ഭക്ഷണം കിട്ടിയില്ലെങ്കിൽ ചില പൂച്ചകൾ അയൽപക്കത്തുള്ള വീടുകളെ ആശ്രയിക്കും.എന്നാൽ അത് പോലെയല്ല നായ്ക്കൾ.അത് അതിന്റെ യജമാനന് വേണ്ടി കാത്തിരിക്കും..വേണമെങ്കിൽ ദിവസങ്ങളോളം..

അത്പോലെ, സിനിമയെ വെല്ലുന്ന ഹൃദയത്തെ തൊടുന്ന ചിത്രീകരണവിശേഷങ്ങളാണ് പൊലീസുകാർ‍ ഒരുക്കിയ ‘ആശ്വാസങ്ങൾ’ എന്ന ഹ്രസ്വചിത്രത്തിന്റെ സംവിധായകന് പങ്കുവയ്ക്കാനുണ്ടായിരുന്നത്.ഹ്രസ്വചിത്രത്തിന്റെ ചിത്രീകരണത്തിനായി ഒരു നായയെ തിരഞ്ഞെത്തിയതായിരുന്നു രണ്ടു പൊലീസുകാർ.

‘കോവിഡ് കാലത്തെ സ്നേഹം’ എന്ന വിഷയത്തെ ആസ്പദമാക്കി അഞ്ചുമിനിറ്റിൽതാഴെയുള്ള ഹ്രസ്വചിത്രമൊരുക്കാനുള്ള നല്ല കഠിന പ്രയത്നത്തിലായിരുന്നു കണ്ണൂർ കതിരൂർ പൊലീസ് സ്റ്റേഷനിലെ എഎസ്ഐ സി.കെ.സുജിത്.അതിനായി കോവിഡ്കാലത്തെ ഡ്യൂട്ടിക്കിടയിൽ കണ്ടറിഞ്ഞ അനുഭവങ്ങളെ അടിസ്ഥാനമാക്കി ഒരു ചെറിയ തിരക്കഥയും എഴുതി.

നീണ്ട നാളത്തെ കഠിന പ്രയത്നം അതിനു പുറകിൽ ഉണ്ട്.എന്നാൽ ചിത്രത്തിൽ‍ അഭിനയിക്കാൻ‍ ഇണക്കമുള്ളൊരു നായയെ ആവശ്യമായി വന്നു. സുജിത്തും പൊലീസുകാരനായ സുഹൃത്ത് ബാബുരാജും നായയെ തേടി പല വീടുകളിലും ചെന്നുവെങ്കിലും നിരാശ മാത്രമായിരുന്നു ഫലം.നായയെയും അതുമായി ഇണക്കമുള്ള ഉടമസ്ഥനെയും കിട്ടിയാൽ കാര്യങ്ങൾ എളുപ്പമായി എന്ന പൊലീസിലെ ഡോഗ് സ്ക്വാഡിന്റെ പരിശീലകനായ ബാബുരാജിന്റെ നിർദേശം ഇരുവരെയും ചെമ്പിലോട് കൊണ്ടെത്തിച്ചു.

അങ്ങനെ നായയെ തിരഞ്ഞുള്ള യാത്രയ്ക്കിടെ ചെമ്പിലോട് മൃഗാശുപത്രിയിലെ വെറ്ററിനറി സർജനായ ഡോ.ഷീബയുടെ മുണ്ടയാട്ടുള്ള വീട്ടിൽ സുജിത്തും ബാബുരാജും കയറിച്ചെന്നു. അപ്പോഴാണ് ഷീബയുടെ നായ ബാബുരാജിനെ കണ്ട് ഓടിവന്ന് കയ്യിൽ പിടിച്ച സ്നേഹപ്രകടനം തുടങ്ങിയത്.ഒരു വൈകാരിക നിമിഷം തന്നെയായിരുന്നു അത്. ഏഴുവർഷം മുൻപ് ഇതേ നായയെ പരിശീലിപ്പിച്ച കാര്യം അപ്പോഴാണ് ബാബുരാജ് പോലും ഓർത്തത്.ഒരു നേരമെങ്കിലും സ്നേഹിച്ചു ഭക്ഷണം തന്നയാളെ നായ മറക്കില്ല എന്ന് പറയുന്നത് ഒരു സത്യമാണ്.അത് ഒരു നായയുടെ പ്രത്യേകത തന്നെയാണ് എന്ന് പറയാം .

സിനിമയുടെ കഥ കേട്ടയുടനെ ഡോ. ഷീബയുടെ അമ്മ അഭിനയിക്കാൻ തയാറായി. അങ്ങനെ അമ്മയും ഷീബയും മകനും ചിത്രത്തിലെ മറ്റുതാരങ്ങളായെത്തി. സംവിധായകൻ ബ്ലെസിയുടെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ആശ്വാസങ്ങൾ എന്ന ഹ്രസ്വസിനിമ റിലീസ് ചെയ്തത്.

പ്രവാസിയായ ഗൃഹനാഥൻ കോവിഡ്കാലത്ത് വീട്ടിലേക്ക് വരുന്നതാണ് കഥയുടെ ഇതിവൃത്തം. ഭാര്യയും മകനും അമ്മയും വീടിന്റെ താക്കോൽ ഗെയിറ്റിനുപുറത്തുവച്ച് അടുത്തവീട്ടിൽ മാറിത്താമസിക്കുകയാണ്. എന്നാൽ അദ്ദേഹത്തിന്റെ വളർത്തുനായ തടസങ്ങൾ വകവയ്ക്കാതെ ഓടിവന്ന് സ്നേഹംപ്രകടിപ്പിക്കുകയും പ്രവാസിക്കൊപ്പം കളിച്ചുചിരിച്ച് ക്വാറന്റീൻ കാലത്ത് ജീവിക്കുന്നതുമാണ് രണ്ടര മിനിറ്റു മാത്രമുള്ള സിനിമയുടെ തിരക്കഥ. സുജിത് തന്നെയാണ് സംവിധായകൻ.

രക്തദാനത്തെക്കുറിച്ച് സുജിത് തയാറാക്കിയ ഹ്രസ്വസിനിമയും ഉടൻ പുറത്തിറങ്ങും.നാടകനടനും കഥാകൃത്തുമായ സുജിത്ത് നാലോളം ഹ്രസ്വസിനിമകൾ ഇതിനകം പൂർത്തിയാക്കിയിട്ടുണ്ട്. സുജിത്തിന്റെ കഥാസമാഹാരം ‘ലൈഫ് ലോങ് വാലിഡിറ്റി’യും സംവിധായകൻ ബ്ലെസിയാണു പ്രകാശനം ചെയ്തത്.

The post ഹൃദയം തൊടും..കോവിഡ് കാലത്തെ സ്നേഹം പറയുന്ന ‘ആശ്വാസങ്ങൾ’ first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/3lbVLmg
via IFTTT

No comments