Recent Posts

Breaking News

Latest News

തൃശൂര്‍: കുതിരാന്‍ തുരങ്കം ഉടന്‍ തുറന്നുകൊടുക്കാനുള്ള അനുമതി നല്‍കുമെന്ന് ദേശീയപാത അതോറിറ്റി. വടക്കഞ്ചേരി മണ്ണുത്തി ദേശീയപാതയില്‍ കുതിരാനില്‍ നിര്‍മിക്കുന്ന ഇരട്ടക്കുഴല്‍ തുരങ്കത്തിന്റെ ഒരു തുരങ്കം ഗതാഗതത്തിന് സജ്ജമായി. ഓഗസ്റ്റ് ഒന്നിന് മുമ്പ് പണി പൂര്‍ത്തീകരിക്കണമെന്ന നിര്‍ദേശത്തെ തുടര്‍ന്ന് ജൂലൈ 28നുതന്നെ പ്രധാന പണികളെല്ലാം പൂര്‍ത്തീകരിച്ചതായി കരാര്‍ കമ്പനി അധികൃതര്‍ അറിയിച്ചു. നിര്‍മാണം പൂര്‍ത്തീകരിച്ച തുരങ്കം ഗതാഗതത്തിന് തുറന്ന് കൊടുക്കാന്‍ ദേശീയപാത അതോറിറ്റിയുടെ അന്തിമ അനുമതി വേണം.

വ്യാഴം, വെള്ളി ദിവസങ്ങളില്‍ ദേശീയപാത അതോറിറ്റി അധികൃതര്‍ സ്ഥലത്തെത്തി അന്തിമ പരിശോധന നടത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും പരിശോധന നടന്നില്ല. ശനിയാഴ്ച പരിശോധന നടത്തിയശേഷം അനുമതി നല്‍കിയാല്‍ ഞായറാഴ്ച മുതല്‍ തന്നെ ഗതാഗതത്തിന് തുറന്ന് കൊടുക്കും. ദേശീയപാത അതോറിറ്റി പാലക്കാട് ഓഫീസിലെ പ്രൊജക്ട് ഡയറക്ടറാണ് അന്തിമ അനുമതി നല്‌കേണ്ടത്.

എന്നാല്‍ ഏത് ദിവസം മുതലാണ് ഗതാഗതം ആരംഭിക്കുക എന്ന് വ്യക്തമായിട്ടില്ല. കുതിരാന്‍ തുരങ്കത്തിന്റെ സുരക്ഷ സംബന്ധിച്ച് ദേശീയപാത അതോറിറ്റിക്ക് കീഴിലുള്ള ഐ.സി.ടി, ഹാക്‌സ് എന്നീ സ്വതന്ത്ര്യ ഏജന്‍സികള്‍ പരിശോധനനടത്തിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് തീരുമാനിച്ച ദിവസത്തിന് മുമ്പേതന്നെ തുരങ്കത്തിന്റെ നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ടെങ്കിലും ദേശീയപാത അതോറിറ്റി അധികൃതരുടെ അന്തിമ അനുമതിക്ക് ശേഷമേ ഗതാഗതം ആരംഭിക്കാന്‍ കഴിയൂ.

The post കുതിരാന്‍ തുരങ്കം ഉടന്‍ തുറന്നുകൊടുക്കാനുള്ള അനുമതി നല്‍കുമെന്ന് ദേശീയപാത അതോറിറ്റി first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/2WG1WEY
via IFTTT

No comments