Recent Posts

Breaking News

Latest News

തൃശൂര്‍: അശാസ്ത്രീയമായ കോവിഡ് ലോക്ക്ഡൗണിനെതിരേ ഹൈക്കോടതിയില്‍ ഹര്‍ജിയുമായി വ്യാപാരികള്‍. രണ്ടു പ്രളയങ്ങളും കോവിഡും തകര്‍ത്ത വ്യാപാരികള്‍ക്കു പാക്കേജ് പ്രഖ്യാപിക്കണമെന്നും ടി.പി.ആര്‍. നിരക്കുകള്‍ അടിസ്ഥാനമാക്കിയ അശാസ്ത്രീയ ലോക്ക്ഡൗണ്‍ പിന്‍വലിക്കണമെന്നും കടകള്‍ക്കും, വാണിജ്യ സ്ഥാപനങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനു പകരം, രോഗബാധിതരായവരുടെ വീടുകളും പരിസരവും, അടുത്ത ബന്ധുക്കളേയും ഐസൊലേറ്റ് ചെയ്ത് നിരീക്ഷിക്കാനുള്ള സംവിധാനമൊരുക്കണമെന്നും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന കമ്മിറ്റി സമര്‍പ്പിച്ച ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.

ടാക്‌സ് ഇളവും കട വാടക നികുതി ഒഴിവാക്കുകയും, കെ.എസ്.ഇ.ബി കുടിശിക ഇളവു ചെയ്യുകയും, ലോണുകള്‍ക്ക് പലിശ രഹിത മൊറട്ടോറിയം പ്രഖ്യാപിക്കുന്നതിനായി നിര്‍ദേശം നല്‍കാനായി ബാങ്കേഴ്‌സ് സമിതിയുടെ യോഗം വിളിക്കുകയും, സ്റ്റോക്ക് നശിക്കുന്നതടക്കമുള്ള നഷ്ടം സഹിക്കേണ്ടി വന്ന വ്യാപാരികള്‍ക്ക് നഷ്ടപരിഹാരം നല്കണമെന്നും വ്യാപാരികള്‍ ആവശ്യപ്പെട്ടു. ഏകോപന സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി രാജു അപ്‌സര, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ കെ.വി. അബ്ദുള്‍ ഹമീദ്, എം.കെ. തോമസുകുട്ടി, പി. കുഞ്ഞാവു ഹാജി, സംസ്ഥാന സെക്രട്ടറിയമാരായ എ.ജെ. ഷാജഹാന്‍, പി.സി. ജേക്കബ് എന്നിവരാണ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.

The post കോവിഡ് ലോക്ക്ഡൗണ്‍: വ്യാപാരികള്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/3zVQOSM
via IFTTT

No comments