Recent Posts

Breaking News

Latest News

തൃശൂര്‍: കരുവന്നൂര്‍ ബാങ്കില്‍ അഡ്മിസ്‌ട്രേറ്ററായി നിയമിച്ച എം.സി. അജിത്തിനെ മാറ്റിയത് നിരന്തര ആരോപണങ്ങള്‍ക്കൊടുവില്‍. 2018ല്‍ തട്ടിപ്പ് പരാതി ഉയര്‍ന്നപ്പോള്‍ അന്വേഷണം നടത്തിയ അഡ്മിനിസ്‌ട്രേറ്റര്‍ ഇടപെടല്‍ നടത്തിയില്ല. അജിത്തിന്റെ നിയമനത്തിനു പിന്നാലെ ബി.ജെ.പിയും കോണ്‍ഗ്രസും ആരോപണങ്ങളുമായി രംഗത്തെത്തിയെങ്കിലും ഉടനടി നീക്കിയില്ല. ആരോപണങ്ങളില്‍ കഴമ്പുണ്ടെന്നു കണ്ടെത്തിയാണ് തിരുത്തല്‍ നടപടികളുമായി സര്‍ക്കാര്‍ രംഗത്തുവന്നത്. അജിത്തിനു പകരം മൂന്നംഗ അഡ്മിസ്‌ട്രേറ്റീവ് കമ്മിറ്റിക്ക് ചുമതല നല്‍കി ഉത്തരവിറങ്ങി. സീനിയര്‍ അസിസ്റ്റന്റ് രജിസ്ട്രാര്‍ ടി.കെ. രവീന്ദ്രന്‍, സീനിയര്‍ ഇന്‍സ്‌പെക്ടര്‍മാരായ എ.എം. വിനോദ്, കെ.കെ. പ്രമോദ് എന്നിവരാണ് അംഗങ്ങള്‍. ഭരണച്ചുമതല മുഴുവന്‍ കമ്മറ്റിക്കു കൈമാറി.

ബാങ്കിന്റെ ഓഡിറ്റ് നടപടികളുടെ മേല്‍നോട്ടം നാല് വര്‍ഷമായി വഹിച്ചത് മുകുന്ദപുരം അസിസ്റ്റന്റ് റജിസ്ട്രാര്‍കൂടിയായ എം.സി. അജിത്താണ്. തട്ടിപ്പുകള്‍ കണ്ടെത്തി നടപടിയെടുക്കുന്നതില്‍ അജിത്ത് പരാജയപ്പെട്ടെന്നു നേരത്തേ ആരോപണമുയര്‍ന്നു. അഡ്മിനിസ്‌ട്രേറ്റര്‍ക്ക് ബാങ്കിലെ തട്ടിപ്പുകളെക്കുറിച്ച് അറിയാമായിരുന്നെന്നും പരാതി ഉയര്‍ന്നു. ബി.ജെ.പിയും സമാന ആരോപണവുമായി രംഗത്തുവന്നിരുന്നു.

ബാങ്കിന്റെ രേഖകളുടെ പരിശോധനയും സര്‍ക്കാര്‍ നിയോഗിച്ച ഒമ്പതംഗ സമിതി ആരംഭിച്ചിട്ടുണ്ട്. വായ്പകള്‍ക്ക് ഈടുനല്‍കിയ സ്ഥലങ്ങളുടെ രേഖകള്‍ അടക്കമാണു പരിശോധന. നിക്ഷേപങ്ങളുടെ കാര്യത്തിലും വായ്പാ തിരിച്ചടവ് സംബന്ധിച്ച വിഷയങ്ങളിലും ബാങ്കിന്റെ ഭരണച്ചുമതലയുള്ള മൂന്നംഗ അഡ്മിനിസ്‌ട്രേറ്റീവ് കമ്മറ്റി തീരുമാനങ്ങള്‍ എടുക്കും.

തട്ടിപ്പ് കേസിലെ പ്രതികളുടെ സ്വത്ത് വിവരങ്ങള്‍ കണ്ടെത്താന്‍ ക്രൈംബ്രാഞ്ചും നടപടികള്‍ ആരംഭിച്ചു. പൊലീസുമായി ചേര്‍ന്നു വ്യത്യസ്ത സംഘങ്ങളായി വിവിധ വില്ലേജ് ഓഫിസുകള്‍ കേന്ദ്രീകരിച്ചാണു പരിശോധന. പ്രതികളുടെ അടുത്ത ബന്ധുക്കള്‍ അടക്കമുള്ളവരുടേയും സ്വത്തുവിവരം അന്വേഷണ സംഘം ശേഖരിക്കും.

The post കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: രേഖകളുടെ പരിശോധന തുടങ്ങി first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/2Vj2Why
via IFTTT

No comments