Recent Posts

Breaking News

Latest News

തൃശൂര്‍: ലക്കിടിയില്‍ വീട്ടിലുള്ള കുടുംബത്തെ പൂട്ടിയിട്ട് പണവും സ്വര്‍ണ്ണവും കവര്‍ന്നു. കിള്ളിക്കുറുശ്ശി മംഗലം തിരുത്തിന്‍മേല്‍ ബാലകൃഷ്ണന്റെ വീട്ടിലാണ് കഴിഞ്ഞ ദിവസം രാത്രിയില്‍ മോഷണം നടന്നത്. വീട്ടിലെ മുറിയിലെ അലമാറ തുറന്ന് ഇതില്‍ സൂക്ഷിച്ച അര പവന്റെ കമ്മലും, ഹുണ്ഡിക പാത്രത്തില്‍ ഉണ്ടായിരുന്ന പണം അടക്കം മൂവ്വായിരം രൂപയുമാണ് മോഷ്ടിക്കപ്പെട്ടത്. വാര്‍പ്പ് വീടിന്റെ മുന്‍ വശത്തെ ജനലിന്റെ കുളത്ത് മുറിച്ച് വാതില്‍ പൂട്ട് തുറന്നാണ് കള്ളന്‍ അകത്തു കയറിയത്. വ്യാഴാഴ്ച രാത്രി 11.30 യ്ക്ക് ആണ് ബാലകൃഷ്ണനും കുടുംബവും കിടന്നിരുന്നത്. ഇവര്‍ കിടക്കുന്ന മുറിയുടെ ഓടാമ്പിളി പുറത്തുന്നു അടച്ചാണ് കള്ളന്‍ വീട്ടില്‍ വിലസിയത്. രാവിലെ കുടുംബം എഴുന്നേറ്റപ്പോള്‍ കിടപ്പുമുറിയുടെ വാതില്‍ തുറക്കാന്‍ കഴിയാത്ത അവസ്ഥയില്‍ ആയിരുന്നു. ഈ അവസ്ഥയില്‍ ബന്ധുക്കളെ ഫോണില്‍ വിളിക്കുകയായിരുന്നു. ഇവര്‍ എത്തിയതോടെ ആണ് സംഭവമറിയുന്നത്. സ്വര്‍ണവും പണവും കവര്‍ന്ന മുറിയിലെ അലമാറയിലെ സാധനങ്ങള്‍ വലിച്ച് വാരിയിട്ട നിലയിലാണ്.

റോള്‍ഡ് ഗോള്‍ഡ് ആഭരണങ്ങളോടൊപ്പം വെച്ച ഒരു പവന്റെ സ്വര്‍ണ വള വീടിനു സമീപത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. അടുക്കളയില്‍ ഉണ്ടായിരുന്ന ഭക്ഷണം കഴിച്ചശേഷം പാത്രം വീട്ടു മുറ്റത്ത് ഇട്ടതായും കാണപ്പെട്ടു. ആശാരിപണിക്ക് ഉപയോഗിച്ചിരുന്ന ഉളി അടക്കമുള്ള ആയുധങ്ങള്‍ തൊടിയിലും വലിച്ചെറിഞ്ഞിട്ടുണ്ട്. കുടുംബത്തിന്റെ പരാതിയില്‍ ഒറ്റപ്പാലം പോലീസ് കേസെടുത്ത് സ്ഥലത്തെത്തി പരിശോധന നടത്തി.

The post ലക്കിടിയില്‍ വീട്ടിലുള്ളവരെ പൂട്ടിയിട്ട് സ്വര്‍ണവും പണവും കവര്‍ന്നു first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/3BVvsqx
via IFTTT

No comments