Recent Posts

Breaking News

Latest News

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു. വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ അഞ്ച് ലക്ഷത്തിലധികം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം പത്തൊന്‍പത് കോടി എണ്‍പത്തിയഞ്ച് ലക്ഷം പിന്നിട്ടു. മരണസംഖ്യ 42.32 ലക്ഷമായി ഉയര്‍ന്നു.പതിനേഴ് കോടി തൊണ്ണൂറ്റിരണ്ട് ലക്ഷം പേര്‍ രോഗമുക്തി നേടി.

അമേരിക്കയില്‍ കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ അരലക്ഷത്തിലധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ആകെ രോഗബാധിതരുടെ എണ്ണം മൂന്ന് കോടി അന്‍പത്തിയേഴ് ലക്ഷം കടന്നു. 6.29 ലക്ഷം പേര്‍ മരിച്ചു. രണ്ട് കോടി തൊണ്ണൂറ്റിയാറ് ലക്ഷം പേര്‍ രോഗമുക്തി നേടി.

ഇന്ത്യയില്‍ ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 41,649 പേ​ര്‍​ക്കു കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​താ​യി കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.ഇ​തി​ല്‍ പ​കു​തി കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത് കേ​ര​ള​ത്തി​ല്‍​നി​ന്നാ​ണ്. വെ​ള്ളി​യാ​ഴ്ച 20,772 പേ​ര്‍​ക്കാ​ണ് സം​സ്ഥാ​ന​ത്ത് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.

ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 593 മ​ര​ണ​വും സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ച​വ​രു​ടെ എ​ണ്ണം ഇ​തോ​ടെ 4,23,810 ആ​യി​ട്ടു​ണ്ട്. അ​തേ​സ​മ​യം ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 37,291 പേ​ര്‍ കൂ​ടി രോ​ഗ​മു​ക്തി നേ​ടു​ക​യും ചെ​യ്തു.

The post ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു ; മരണസംഖ്യ 42.32 ലക്ഷമായി first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/3C3olvV
via IFTTT

No comments