Recent Posts

Breaking News

Latest News

കണ്ണുർ : കോതമംഗലത്ത് കൊല്ലപ്പെട്ട മെഡിക്കൽ വിദ്യാർത്ഥിനി മാനസയ്ക്ക് പിറന്ന നാടിൻ്റെ യാത്രാമൊഴി.രാവിലെ ഏഴരയോടെ കണ്ണൂർ എ.കെ.ജി ആശുപത്രി മോർച്ചറിയിൽ നിന്നും വീട്ടിലെത്തിച്ച മൃതദേഹത്തിൽ ബന്ധുക്കളും നാട്ടുകാരും ജനപ്രതിനിധികളും അന്തിമോപാചാരമർപ്പിച്ചു.

ദുരന്തത്തിൻ്റെ ആഘാതം താങ്ങാനാവാതെ വാവിട്ട് നിലവിളിക്കുകയായിരുന്നു മാതാപിതാക്കളും ബന്ധുക്കളും. അഴിക്കോട് എം.എൽ.എ കെ.വി സുമേഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി ദിവ്യ, ഡി.സി.സി പ്രസിഡൻ്റ് സതീശൻ പാച്ചേനി തുടങ്ങിയവർ അന്തിമോപചരമർപ്പിച്ചു.

ഒൻപതരയോടെ മൃതദേഹം പയ്യാമ്പലത്ത് സംസ്കരിക്കും. ഇന്നലെ രാത്രിയാണ് കളമശേരി മെഡിക്കൽ കോളേജിൽ നിന്നും പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം കണ്ണുരിലെത്തിച്ചത്.തുടർന്ന് എ.കെ.ജി സഹകരണാശുപത്രി മോർച്ചറിയിൽ സൂക്ഷിക്കുകയായിരുന്നു.

The post മാനസയ്ക്ക് നാടിൻ്റെ യാത്രാമൊഴി first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/37rxC3b
via IFTTT

No comments