Recent Posts

Breaking News

Latest News

പാലക്കാട്: ആലത്തൂര്‍ വനം റെയ്ഞ്ചില്‍പ്പെട്ട വീഴ്മലയില്‍നിന്ന് ചന്ദനമരങ്ങള്‍ മുറിച്ചു കടത്തിയ സംഭവത്തില്‍ മൂന്ന് വനപാലകരെ സസ്‌പെന്‍ഡ് ചെയ്തു. ആലത്തൂര്‍ വനം റെയ്ഞ്ചിലെ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ പി. മോഹന്‍ദാസ്, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ കെ. മോഹനദാസ്, എസ്. അരുണ്‍കുമാര്‍ എന്നിവരെയാണ് പാലക്കാട് ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. വീഴ്മലയില്‍നിന്ന് കഴിഞ്ഞ ഫെബ്രുവരിയില്‍ ചെറുതും വലുതുമായ 74 ചന്ദനമരങ്ങങ്ങളാണ് മുറിച്ചു കടത്തിയത്.

സംഭവത്തില്‍ ജീവനക്കാരുടെ ഭാഗത്തുനിന്ന് ഗുരുതരമായ അനാസ്ഥയുണ്ടായെന്നും ശരിയായ പരിശോധന നടത്താത്തതിനെ തുടര്‍ന്നാണ് ഇത്രയും അധികം മരങ്ങള്‍ നഷ്ടമായതെന്നും ഉയര്‍ന്ന വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ഇതേതുടര്‍ന്നാണ് ജീവനക്കാര്‍ക്കെതിരെ വനംവകുപ്പ് നടപടിയെടുത്തത്.
വീഴ്മലയിലെ കോഴിപ്പാടം, പാട്ട, ആശ്രമം തുടങ്ങിയ മേഖലകളില്‍നിന്നാണ് ലക്ഷങ്ങള്‍ വിലവരുന്ന ചന്ദനമരങ്ങള്‍ മുറിച്ച് കടത്തിയത്.

സംഭവത്തില്‍ വനംവകുപ്പിന്റെ നേതൃത്വത്തില്‍ തമിഴ്‌നാട് സ്വദേശികളായ രണ്ടുപേരെ അറസ്റ്റു ചെയ്തിരുന്നു. തമിഴ്‌നാട് കുറത്തിന്‍ കുണ്ടം കച്ചിരായ പാളയം സ്വദേശികളായ ജയരാമന്‍ (37), തങ്കരാജ് (32) എന്നിവരെയാണ് അറസ്റ്റു ചെയ്തത്. ഇവര്‍ മരംവെട്ട് ജോലിക്കാര്‍ മാത്രമാണെന്നും കണ്ടെത്തിയിരുന്നു. ആര്‍ക്കുവേണ്ടിയാണ് മരങ്ങള്‍ മുറിച്ചെതെന്നും ആര്‍ക്കു നല്‍കിയെന്നുമുള്ള അന്വേഷണവും എവിടെയുമെത്തിയില്ല. ഈ പ്രതികളുടെ പേരില്‍ കേരളത്തില്‍ വിവിധ സ്ഥലങ്ങളില്‍ കേസുകളുണ്ട്.

The post ചന്ദനമരങ്ങള്‍ മുറിച്ചു കടത്തിയ സംഭവം: മൂന്ന് വനപാലകര്‍ക്ക് സസ്‌പെന്‍ഷന്‍ first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/3fhn1fn
via IFTTT

No comments