Recent Posts

Breaking News

Latest News

പാലക്കാട്: നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയും കൂട്ടാളിയും 70 കിലോ കഞ്ചാവുമായി പിടിയില്‍.
കല്ലടിക്കോട് ചുങ്കം പീടികപ്പറമ്പില്‍ എസ്. സനു എന്ന ചുക്ക് സനു (39), സുഹൃത്ത് മണ്ണാര്‍ക്കാട് കൈതച്ചിറ വെട്ടിക്കല്ലടി വീട്ടില്‍ എച്ച്. മുഹമ്മദ് ഷഫീക്ക് (27) എന്നിവരെയാണ് ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും കൊഴിഞ്ഞാമ്പാറ പോലീസും സംയുക്തമായി നടത്തിയ പരിശോധനയില്‍ വെള്ളിയാഴ്ച അര്‍ധരാത്രി വേലന്താവളം ചെക്ക്‌പോസ്റ്റില്‍ പിടികൂടിയത്. ആന്ധ്രാപ്രദേശില്‍നിന്നും കാറിന്റെ ഡിക്കിക്കകത്ത് 35 കവറുകളിലായി ഒളിപ്പിച്ചാണ് കഞ്ചാവ് കടത്തിയത്. നിരവധി തവണ കഞ്ചാവ് കടത്തിയതായി പ്രതി മൊഴി നല്‍കി. പിടിച്ചെടുത്ത കഞ്ചാവിന് 50 ലക്ഷം രൂപ വില വരും. ഒന്നാംപ്രതി സനുവിനെ ആഴ്ചകളായി പോലീസ് നിരീക്ഷിച്ചു വരികയായിരുന്നു. പാലക്കാട്, തൃശൂര്‍, മലപ്പുറം ജില്ലകളിലെ കഞ്ചാവ് കച്ചവടക്കാര്‍ക്ക് വില്‍പ്പന നടത്താന്‍ കൊണ്ടുവന്നതാണ്.

സനുവിന് നേരത്തെ മഞ്ചേരി, പെരിന്തല്‍മണ്ണ, മണ്ണാര്‍ക്കാട്, കോങ്ങാട് പോലീസ് സ്റ്റേഷനുകളില്‍ കഞ്ചാവ് കേസ് നിലവിലുണ്ട്. കൂടാതെ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി ഹൈവേ കൊള്ള, വഞ്ചനാക്കുറ്റം, വധശ്രമം തുടങ്ങി നിരവധി ക്രിമിനില്‍ കേസുകളില്‍ പ്രതിയാണ്. കുഴല്‍പ്പണം കടത്തുകാരെ കൊള്ളയടിക്കുന്ന സംഘത്തിലെ പ്രധാനിയാണ് സനു. ആന്ധ്രയില്‍നിന്നും കഞ്ചാവ് വരുന്നുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പാലക്കാട് ജില്ലാ പോലീസ് മേധാവി ആര്‍. വിശ്വനാഥിന്റെ നിര്‍ദേശപ്രകാരം ലഹരി വിരുദ്ധസെല്‍ ഡിവൈ.എസ്.പി. ശ്രീനിവാസന്റെ നേതൃത്വത്തില്‍ ജില്ലയിലെ വിവിധ സംസ്ഥാന അതിര്‍ത്തികളില്‍ ലഹരി വിരുദ്ധസേനയിലെ പോലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കുകയായിരുന്നു.

കൊഴിഞ്ഞാമ്പാറ ഇന്‍സ്‌പെക്ടര്‍ ശശിധരന്‍, സബ് ഇന്‍സ്‌പെക്ടര്‍ രാജേഷ്, ലഹരി വിരുദ്ധ സ്‌ക്വാഡ് അംഗങ്ങളായ എസ്. ജലീല്‍, ജോണ്‍സണ്‍ ലോബോടി, ആര്‍. സുനില്‍കുമാര്‍, റഹീം മുത്തു, സി.എസ്. സാജിദ്, ആര്‍. കിഷോര്‍, കൃഷ്ണദാസ്, യു. സൂരജ്ബാബു, കെ. അഹമ്മദ് കബീര്‍, ആര്‍. വിനീഷ്, ആര്‍. രാജീദ്, എസ്. ഷനോസ്, കെ. ദിലീപ്, എസ്. ഷമീര്‍, എസ്. സമീര്‍,എ.ആര്‍. ക്യാമ്പ് എസ്.ഐ. ഗംഗാധരന്‍, കെ.എ.പി.പി.സി. വി. നിധീഷ, കൊഴിഞ്ഞാമ്പാറ പോലീസ് സ്റ്റേഷനിലെ എസ്.എസ്.ഐ. ചന്ദ്രന്‍, എസ്.സി.പി.ഒ. രതീഷ്, സി.പി.ഒ. സുധീഷ് കുമാര്‍, സൈബര്‍ സെല്‍ ഉദ്യോഗസ്ഥന്‍ വിഷ്ണു വി. രാജ് എന്നിവരടങ്ങിയ സംഘമാണ് കഞ്ചാവ് കടത്ത്
പിടികൂടിയത്.

The post 70 കിലോ കഞ്ചാവുമായി പാലക്കാട് രണ്ടുപേര്‍ പിടിയില്‍ first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/3fkhfcZ
via IFTTT

No comments