Recent Posts

Breaking News

Latest News

തൃശൂര്‍: ഓണ്‍ലൈനില്‍ പുതിയ ന്യൂജെന്‍ തട്ടിപ്പ്. തൃശൂര്‍ സ്വദേശികളായ മൂന്ന് സ്ത്രീകളില്‍നിന്ന് 60 ലക്ഷത്തോളം രൂപ തട്ടിയെടുത്തെന്ന് പരാതി. യൂറോപ്യന്‍ ശൈലിയിലുള്ള പേരുകളില്‍ സൗഹൃദസന്ദേശമയച്ചാണ് തട്ടിപ്പുകാര്‍ രംഗപ്രവേശം നടത്തിയതെന്ന് പരാതിയില്‍ വ്യക്തമാക്കി. സാമൂഹ്യമാധ്യമങ്ങളില്‍ ആഴ്ചകളും മാസങ്ങളും നീളുന്ന നിരീക്ഷണത്തിലൂടെ വ്യക്തികളുടെ സ്വഭാവവും ഇഷ്ടങ്ങളും മനസിലാക്കിയാണ് തട്ടിപ്പെന്നു പോലീസ് അറിയിച്ചു.

എഫ്.ബി. മെസെഞ്ചര്‍ ചാറ്റിങ്ങിലൂടെ സൗഹൃദം സ്ഥാപിച്ച് വാട്‌സ് ആപ്പ് നമ്പറും ക്രമേണ കൈക്കലാക്കുന്നതാണ് തട്ടിപ്പുകാരുടെ രീതി. തുടര്‍ന്ന് സമ്മാനങ്ങള്‍ പാഴ്‌സല്‍ ആയി അയക്കുന്നുവെന്ന മറവിലാണ് തട്ടിപ്പിനു കളമൊരുക്കിയത്. ഇതു എയര്‍പോര്‍ട്ടില്‍ എത്തിയെന്നും കസ്റ്റംസ് ക്ലിയറന്‍സിനു വേണ്ടി തുക നല്‍കാനും ആവശ്യപ്പെട്ടാണ് കബളിപ്പിച്ചത്. ഇത്തരം ഒട്ടേറെ തട്ടിപ്പുകാര്‍ ഓണ്‍ലൈനില്‍ സജീവമാണ്. തട്ടിപ്പുസംഘം ഭീഷണിപ്പെടുത്തിയപ്പോഴാണ് പരാതിക്കാര്‍ സൈബര്‍ പോലീസില്‍ പരാതി നല്‍കിയത്. തൃശൂര്‍ സിറ്റി സൈബര്‍ ക്രൈം പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത സമാനമായ മൂന്ന് കേസുകളില്‍ അന്വേഷണം തുടങ്ങി.

The post ഫേസ്ബുക്ക് സൗഹൃദം: മൂന്ന് സ്ത്രീകളുടെ 60 ലക്ഷം രൂപ തട്ടി first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/3fkhjcJ
via IFTTT

No comments