Recent Posts

Breaking News

Latest News

തൃശൂര്‍: അവണൂര്‍ ചൂലിശേരിയില്‍ കാട്ടുപന്നിക്കൂട്ടം കൃഷി നശിപ്പിച്ചു. സേവനിലയം റോഡില്‍ പനങ്ങോടന്‍ വീട്ടില്‍ ഔസേഫ് ദേവസ്യ (63)യുടെ പാട്ടത്തിനെടുത്ത 30 സെന്റ് സ്ഥലത്തെ കൃഷിയാണു കാട്ടുപന്നികളും മുള്ളന്‍പന്നികളും ചേര്‍ന്നു നശിപ്പിച്ചത്. മൂന്നും നാലും മാസം പ്രായമായ കപ്പ, ചേന, കൂര്‍ക്ക, മധുരക്കിഴങ്ങ്, ഇഞ്ചി എന്നിവയാണു പാടെ നശിപ്പിച്ചത്.

വാര്‍ധക്യ സഹജമായ അസുഖംമൂലം ജോലിക്കു പോകാനാകാതെയാണു പാട്ടത്തിനെടുത്തു കൃഷി നടത്തിയത്. ഇതിനായി വായ്പയുമെടുത്തു. മുള്ളന്‍പന്നികളുടെ ശല്യമുള്ളതുകൊണ്ട് രാത്രി ഏറെ വൈകിയാണു തൊട്ടടുത്തുള്ള വീട്ടിലേക്കു പോകാറ്. അതുവരെ ഇരുട്ടത്ത പാട്ടതട്ടി ശബ്ദമുണ്ടാക്കി കാവല്‍ നില്‍ക്കും. മകനു കോവിഡ് ബാധിച്ചതോടെ കഴിഞ്ഞ ദിവസം കൃഷിയിടത്തില്‍ എത്താന്‍ കഴിഞ്ഞില്ല. ശനിയാഴ്ച രാവിലെ എത്തിയപ്പോഴാണു ഭൂമി ഉഴുതുമറിച്ചിട്ടപോലെ കണ്ടത്. കപ്പത്തൈകള്‍ പൂര്‍ണമായും നശിപ്പിച്ചു. ഓണത്തിനു വിളവെടുക്കേണ്ട ചേനയും നശിപ്പിച്ചു. 50,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു.

The post തൃശ്ശൂരിൽ വയോധികന്റെ കൃഷിയിടം കാട്ടുപന്നിക്കൂട്ടം തകര്‍ത്തു first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/3id9p6O
via IFTTT

No comments