Recent Posts

Breaking News

Latest News

ഭീകരാക്രമണ ഭീഷണിയുടെ പശ്ചാത്തലത്തില്‍ ഉത്തര്‍പ്രദേശില്‍ ക്ഷേത്രങ്ങളുടെ സുരക്ഷ വര്‍ദ്ധിപ്പിച്ചു.കഴിഞ്ഞ ദിവസം വൈകീട്ടോടെയാണ് ഉത്തര്‍പ്രദേശ് പോലീസിന് ക്ഷേത്രങ്ങള്‍ ആക്രമിക്കുമെന്ന് ഭീഷണി മുഴക്കിക്കൊണ്ടുള്ള കത്ത് ലഭിച്ചത്.

കത്തുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. സംഭവത്തില്‍ പോലീസ് ശക്തമായ അന്വേഷണം ആരംഭിച്ചു.ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വാഹന പരിശോധന ഉള്‍പ്പെടെ ശക്തമാക്കിയിട്ടുണ്ട്. സംശയം തോന്നുന്നവരെ പോലീസ് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യുന്നുണ്ട്.

The post ഭീകരാക്രമണ ഭീഷണി ; ഉത്തര്‍പ്രദേശില്‍ ക്ഷേത്രങ്ങളുടെ സുരക്ഷ വര്‍ദ്ധിപ്പിച്ചു first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/2TNkL8b
via IFTTT

No comments