Recent Posts

Breaking News

Latest News

പാ​ല​ക്കാ​ട് ​: സം​സ്ഥാ​ന​ത്ത്​ കാ​ല​വ​ര്‍​ഷം പ​കു​തി പി​ന്നി​ട്ട​പ്പോ​ള്‍ 28 ശ​ത​മാ​നം മ​ഴ​ക്കു​റ​വ്. ജൂ​ണ്‍ ഒ​ന്ന്​ മു​ത​ല്‍ ജൂ​ലൈ 31 വ​രെ​യു​ള്ള ക​ണ​ക്ക് പ്ര​കാ​രം കേ​ര​ള​ത്തി​ന്‌ ല​ഭി​ക്കേ​ണ്ട​ത്​ 1363 മി​ല്ലി​മീ​റ്റ​ര്‍ മ​ഴ​യാ​ണ്. എ​ന്നാ​ല്‍, ഇ​തു​വ​രെ 985.9 മി​ല്ലി​മീ​റ്റ​ര്‍ മാ​ത്ര​മാ​ണ്​ പെ​യ്ത​ത്. ജൂ​ണ്‍ മു​ത​ല്‍ സെ​പ്റ്റം​ബ​ര്‍ വ​രെ​യാ​ണ്​ കാ​ല​വ​ര്‍​ഷ​ത്തിന്റെ ദൈ​ര്‍​ഘ്യം.

കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പിന്റെ ക​ണ​ക്ക​നു​സ​രി​ച്ച്‌​ ജൂ​ണി​ലും ജൂ​ലൈ​യി​ലും ശ​രാ​ശ​രി​യേ​ക്കാ​ള്‍ മ​ഴ​ക്കു​റ​വ്​ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ജൂ​ണി​ല്‍ 36 ശ​ത​മാ​നം കു​റ​വാ​യി​രു​ന്നു. ജൂ​ണി​ല്‍ ല​ഭി​ക്കേ​ണ്ട 643 മി​ല്ലി​മീ​റ്റ​ര്‍ സ്ഥാ​ന​ത്ത്​ ല​ഭി​ച്ച​ത് 408.4 മി​ല്ലി​മീ​റ്റ​ര്‍. ജൂ​ലൈ​യി​ല്‍ സാ​ധാ​ര​ണ​യാ​യി 726.1 മി​ല്ലി​മീ​റ്റ​ര്‍ മ​ഴ​യാ​ണ് ല​ഭി​ക്കേ​ണ്ട​തെ​ന്നി​രി​ക്കെ ഇ​തു​വ​രെ പെ​യ്ത​ത് 575.5 മി​ല്ലി​മീ​റ്റ​ര്‍ -20 ശ​ത​മാ​ന​ത്തിന്റെ കു​റ​വ്.

എ​ല്ലാ ജി​ല്ല​ക​ളി​ലും ശ​രാ​ശ​രി​യേ​ക്കാ​ള്‍ കു​റ​വ് മ​ഴ​യാ​ണ്​ ല​ഭി​ച്ച​ത്.കാ​ല​വ​ര്‍​ഷ​ത്തി​ല്‍ കു​റ​വ്​ മ​ഴ ല​ഭി​ച്ച​ത്​ പാ​ല​ക്കാ​ടാ​ണ്. ശ​രാ​ശ​രി 1022.7 മി​ല്ലി​മീ​റ്റ​ര്‍ മ​ഴ ല​ഭിക്കേണ്ട ജി​ല്ല​യി​ല്‍ ഇ​തു​വ​രെ ല​ഭി​ച്ച​ത്​ 633.5 മി​ല്ലി​മീ​റ്റ​ര്‍ ആ​ണ്, ​-38 ശ​ത​മാ​ന​ത്തിന്റെ കു​റ​വ്. കൂ​ടു​ത​ല്‍ മ​ഴ ല​ഭി​ച്ച കാ​സ​ര്‍​കോ​ട്​ ജി​ല്ല​യി​ല്‍ (1415.1 മി​ല്ലി​മീ​റ്റ​ര്‍) സാ​ധാ​ര​ണ ല​ഭി​ക്കേ​ണ്ട (2040.6 മി​ല്ലി​മീ​റ്റ​ര്‍) മ​ഴ​യേ​ക്കാ​ള്‍ 31 ശ​ത​മാ​നം കു​റ​വാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

കാ​ല​വ​ര്‍​ഷം തു​ട​ങ്ങി ര​ണ്ടു​മാ​സം പി​ന്നി​ട്ടി​ട്ടും തു​ട​ര്‍​ച്ച​യാ​യി മ​ണ്‍​സൂ​ണ്‍ കാ​റ്റ് ശ​ക്തി പ്രാ​പി​ക്കാ​ത്ത​താ​ണ് മ​ഴ കു​റ​യാ​നു​ള്ള പ്ര​ധാ​ന കാ​ര​ണ​മാ​യി കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ക​ര്‍ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ര​ണ്ട്​ വ​ര്‍​ഷ​മാ​യി ജൂ​ണ്‍, ജൂ​ലൈ​യി​ല്‍ മ​ഴ കു​റ​വും ആ​ഗ​സ്​​റ്റ്, സെ​പ്റ്റം​ബ​ര്‍ മാ​സ​ങ്ങ​ളി​ല്‍ മ​ഴ സാ​ധാ​ര​ണ​യെ​ക്കാ​ള്‍ കൂ​ടു​ന്ന​തു​മാ​ണ് പ്ര​വ​ണ​ത​യെ​ന്ന്​ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ക​ന്‍ രാ​ജീ​വ​ന്‍ എ​രി​ക്കു​ളം പ​റ​ഞ്ഞു. ഇ​ത്ത​വ​ണ​യും ആ​ഗ​സ്​​റ്റ്​-, സെ​പ്റ്റം​ബ​ര്‍ കാ​ല​യ​ള​വി​ല്‍ സാ​ധാ​ര​ണ​യി​ല്‍ കൂ​ടു​ത​ല്‍ മ​ഴ​ക്ക്​ സാ​ധ്യ​ത പ്ര​വ​ചി​ക്കു​ന്നു​ണ്ട്. എ​ന്നാ​ല്‍, പ്ര​ള​യ​സാ​ധ്യ​ത സാ​ധൂ​ക​രി​ക്കു​ന്ന വി​വ​ര​ങ്ങ​ളി​ല്ലെ​ന്നും രാ​ജീ​വ​ന്‍ പ​റ​ഞ്ഞു.

The post കാലവര്‍ഷം : കേരളത്തില്‍ 28 ശതമാനം മഴക്കുറവ് first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/3lfMlGr
via IFTTT

No comments