Recent Posts

Breaking News

Latest News

തൃശൂരില്‍ സുഹൃത്ത് ബലാത്സംഗത്തിനിരയായതായി ഒളിംപ്യന്‍ മയൂഖ ജോണി ഉന്നയിച്ച കേസില്‍ അന്വേഷണം പ്രഖ്യാപിച്ചു. തൃശൂര്‍ ജില്ലാ ക്രൈംബ്രാഞ്ചിനാണ് അന്വേഷണ ചുമതല നല്‍കിയിരിക്കുന്നത്. ഇതിനായി ഏഴുപേരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു.

കേസ് അന്വേഷിച്ച് നാല് ദിവസത്തിനകം സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്!പി റിപ്പോര്‍ട്ട് നല്‍കും. യുവതിയില്‍നിന്ന് വീണ്ടും മൊഴിയെടുക്കും. സുഹൃത്തിന്റെ പീഡന കേസ് പൊലീസും വനിതാ കമ്മീഷന്‍ മുന്‍ അധ്യക്ഷ എംസി ജോസഫൈനും ചേര്‍ന്ന് അട്ടിമറിക്കുന്നുവെന്ന് ആരോപിച്ച് മയൂഖ ജോണി നേരത്തെ രംഗത്തെത്തിയിരുന്നു. ഇതു വിവാദമായ സാഹചര്യത്തിലാണ് പുതിയ അന്വേഷണ സംഘം രൂപീകരിച്ചത്.

The post തൃശൂരിലെ പീഡന പരാതി: അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/3w2Uu2H
via IFTTT

No comments