Recent Posts

Breaking News

Latest News

കൊട്ടാരക്കര : ഉമ്മന്‍ ചാണ്ടിയെ അപകീര്‍ത്തിപ്പെടുത്താന്‍ വ്യാജതെളിവുകള്‍ ഹാജരാക്കിയെന്ന കേസില്‍ കെ.ബി.ഗണേശ്‌കുമാറിനും സോളര്‍ കേസ് പ്രതി സരിത എസ്.നായര്‍ക്കുമെതിരെ കേസ്. ഇരുവര്‍ക്കുമെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നു കണ്ടെത്തിയ കൊട്ടാരക്കര ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതിയാണ് കേസെടുത്തത്. ഇരുവര്‍ക്കും സമന്‍സ് അയയ്ക്കാനും ഉത്തരവിട്ടു.

കൃത്രിമ രേഖ ചമയ്ക്കല്‍, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് ചുമത്തിയത്.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും പ്രമുഖര്‍ക്കും എതിരെ 25 പേജുള്ള കത്ത് സരിത എസ്.നായര്‍ ജുഡീഷ്യല്‍ കമ്മിഷനു നല്‍കിയിരുന്നു.കത്തിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നു കാണിച്ചു കോണ്‍ഗ്രസ് നേതാവ് കൂടിയായ അഡ്വ. സുധീര്‍ ജേക്കബ്, അഡ്വ.ജോളി അലക്‌സ് മുഖേന ഫയല്‍ ചെയ്ത സ്വകാര്യ അന്യായത്തിലാണു നടപടി. കേസ് അടുത്ത മാസം 30നു വീണ്ടും പരിഗണിക്കും.

The post ഉമ്മന്‍ ചാണ്ടിയെ അപകീര്‍ത്തിപ്പെടുത്താന്‍ വ്യാജ കത്ത് ; സരിതയ്‌ക്കും ഗണേഷ് കുമാറിനുമെതിരെ കേസ് first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/3dp3Vmy
via IFTTT

No comments