Recent Posts

Breaking News

Latest News

ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ പ്രതിയായ മഞ്ചേശ്വരത്തെ കോഴക്കേസില്‍ കെ സുന്ദരയുടെ രഹസ്യമൊഴി ഇന്ന് കോടതി രേഖപ്പെടുത്തും. ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ടാകും സുന്ദരയുടെ രഹസ്യമൊഴി രേഖപ്പെടുത്തുക. സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാന്‍ ബി ജെ പി നേതാക്കള്‍ രണ്ടര ലക്ഷം രൂപയും സ്മാര്‍ട്ട് ഫോണും നല്‍കിയെന്നായിരുന്നു കെ.സുന്ദരയുടെ വെളിപ്പെടുത്തല്‍. ഇതില്‍ ഒരു ലക്ഷം രൂപ സുഹൃത്തിന്റെ കൈവശത്ത് നിന്ന് പൊലീസ് കണ്ടെടുത്തു. 85,000 രൂപ വീട് അറ്റകുറ്റപണിക്കായി ചിലവഴിച്ചു. 10,000 രൂപ ബന്ധുവിന്റെ കല്യാണത്തിന് നല്‍കി. ബാക്കി പണം മറ്റ് ആവശ്യങ്ങള്‍ക്കായി ചിലവായെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.


ബി.ജെ.പി നേതാക്കള്‍ നല്‍കിയ സ്മാര്‍ട്ട് ഫോണ്‍ പൊലീസ് പിടിച്ചെടുത്തു. കടയില്‍ പരിശോധന നടത്തിയ പൊലീസിന് സുന്ദരയ്ക്ക് നല്‍കാനായി ഫോണ്‍ വാങ്ങിയവരെ കുറിച്ചുള്ള വിവരം ലഭിച്ചിരുന്നു. സുന്ദരയെ താമസിപ്പിച്ച ജോഡ് കല്ലിലെ കെ.സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസില്‍ പൊലീല്‍ പരിശോധന നടത്തിയിരുന്നു. കെ.സുരേന്ദ്രന്‍ താമസിച്ചിരുന്ന കാസര്‍കോട്ടെ സ്വകാര്യ ഹോട്ടലില്‍ വെച്ചാണ് കെ സുന്ദര നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുള്ള രേഖകള്‍ ശരിയാക്കിയതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. സുന്ദരയെ സ്വാധീനിച്ച് മൊഴി മാറ്റാന്‍ സാധ്യതയുണ്ടെന്ന വിലയിരുത്തലിലാണ് അന്വേഷണസംഘം രഹസ്യമൊഴി എടുക്കാന്‍ തീരുമാനിച്ചത്.

The post മഞ്ചേശ്വരം കോഴക്കേസ്: കെ സുന്ദരയുടെ രഹസ്യമൊഴി ഇന്ന് കോടതി രേഖപ്പെടുത്തും first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/3xXr2MO
via IFTTT

No comments