Recent Posts

Breaking News

Latest News

നിയമസഭാ സ്പീക്കര്‍ എം.ബി. രാജേഷിന്റെ പ്രൈവറ്റ് സെക്രട്ടറി ചമഞ്ഞ് സാമ്പത്തിക തട്ടിപ്പ് നടക്കുന്നതായി പരാതി. പ്രവീണ്‍ ബാലചന്ദ്രന്‍ എന്നയാളാണ് സ്പീക്കറുടെ സെക്രട്ടറി ചമഞ്ഞ് ജോലി വാഗ്ദാനം ചെയ്തു തട്ടിപ്പ് നടത്തിയത്.

തട്ടിപ്പിനിരയായ ഒരു യുവതി ഫോണില്‍ വിളിച്ച് നേരിട്ട് കാര്യം പറഞ്ഞതിനെ തുടര്‍ന്നാണ് സ്പീക്കര്‍ വിവരം അറിഞ്ഞത്. കോട്ടയം കേന്ദ്രമാക്കി നടന്ന തട്ടിപ്പിനെ പറ്റി സ്പീക്കറുടെ ഓഫീസ് ഡിജിപി ലോക്‌നാഥ് ബഹ്‌റക്കും കോട്ടയം എസ് പിക്കും പരാതി നല്‍കി.

തന്റെ പേരില്‍ തട്ടിപ്പു നടത്തുന്നവരെപ്പറ്റി പൊലീസ് അന്വേഷിക്കുകയാണെന്നും തട്ടിപ്പിനിരയാകാതെ ജാഗ്രത പാലിക്കണമെന്നും സ്പീക്കറുടെ ഓഫീസ് വാ!ര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

തട്ടിപ്പ് നടത്തിയ ആള്‍ ആരാണ്, എന്ത് കാര്യങ്ങള്‍ പറഞ്ഞാണ് പണം തട്ടിയത്, എന്തു ജോലിയാണ് വാഗ്ദാനം ചെയ്തത് തുടങ്ങിയ കാര്യങ്ങളില്‍ ഇനിയും വ്യക്തത വന്നിട്ടില്ല.

The post സ്പീക്കറുടെ പി.എ ചമഞ്ഞ് തട്ടിപ്പ്; സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്ത് യുവതിയുടെ പണം തട്ടി first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/2UEJhZ2
via IFTTT

No comments