Recent Posts

Breaking News

Latest News

ഖത്തറില്‍ പ്രധാന രേഖകള്‍ ഓണ്‍ലൈനായി സൂക്ഷിക്കാന്‍ ഇ-വാലറ്റ് സംവിധാനവുമായി ആഭ്യന്തര മന്ത്രാലയം.ഖത്തര്‍ ഐഡി, ഡ്രൈവിങ് ലൈസന്‍സ്, വാഹന രജിസ്‌ട്രേഷന്‍, ഉടമസ്ഥാവകാശ രേഖകള്‍ എന്നീ ഔദ്യോഗിക രേഖകളെല്ലാം ഇ-വാലറ്റില്‍ സൂക്ഷിച്ച്‌ ഉപയോഗിക്കാം.മന്ത്രാലയത്തിന്റെ ‘മെട്രാഷ് 2’ ആപ്പ് വഴിയാണ് സൗകര്യം ലഭ്യമാകുക.

പ്രിന്റ് രൂപത്തില്‍ കൈയില്‍ കരുതേണ്ട പ്രധാന രേഖകളുടെ ഡിജിറ്റല്‍ കോപ്പികള്‍ സൂക്ഷിക്കാനായാണ് ‘മെട്രാഷ്?’ ആപ്പില്‍ ഇ-വാലറ്റ് സൗകര്യമൊരുക്കുന്നത്.സര്‍ക്കാര്‍ സേവനങ്ങള്‍, സുരക്ഷാ പരിശോധനകള്‍, ട്രാഫിക് പട്രോള്‍ തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ക്ക് ഇ -വാലറ്റ് ഉപയോഗിക്കാന്‍ കഴിയും. രാജ്യത്തെ സര്‍ക്കാര്‍ സേവന മേഖലകള്‍ കൂടുതല്‍ ഡിജിറ്റലൈസ് ചെയ്യുന്നതിന്റെ ഭാഗമായി പ്രവര്‍ത്തികള്‍ തുടരുകയാണ്.

The post ഖത്തറില്‍ പ്രധാന രേഖകള്‍ ഓണ്‍ലൈനായി സൂക്ഷിക്കാന്‍ ഇ-വാലറ്റ് സംവിധാനവുമായി ആഭ്യന്തര മന്ത്രാലയം first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/35YuECn
via IFTTT

No comments