Recent Posts

Breaking News

Latest News

ആലപ്പുഴ : ഗള്‍ഫില്‍ ജോലി വാഗ്ദാനം നല്‍കി ഒന്നരക്കോടി രൂപ തട്ടിയ കേസിൽ ആലപ്പുഴ സ്വദേശി അറസ്റ്റില്‍. മുക്കം നഗരസഭയിലെ മണാശേരി സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിക്ക് സമീപം വീടെടുത്ത് ഒളിവില്‍ കഴിയുകയായിരുന്ന ആലപ്പുഴ സ്വദേശി റോണി തോമസി (40) ആണ് അറസ്റ്റില്‍ ആയിരിക്കുന്നത്.

കഴിഞ്ഞ അഞ്ച് മാസമായി കൊല്ലം സ്വദേശിയായ യുവതിയോടൊത്ത് വെസ്റ്റ് മാമ്പറ്റയിലെ വാടക വീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്നു പ്രതി.മകന്റെ ഭാര്യക്ക് കുവൈത്തില്‍ ജോലി വാഗ്ദാനം നല്‍കി മൂന്നു തവണയായി 23 ലക്ഷം രൂപയാണ് റോയിയില്‍ നിന്ന് ഇയാള്‍ തട്ടിയെടുത്തത്.

കഴിഞ്ഞ ജനുവരിയിലായിരുന്നു കേസിനാസ്പദമായ സംഭവം.ആറു മാസം നീണ്ട അന്വേഷണത്തിനൊടുവിലാണ് പൊലിസ് പ്രതിയെ പിടികൂടിയത്.
ആര്‍ക്കിടെക്റ്റാണെന്ന് വിശ്വസിപ്പിച്ചാണ് യുവതിയെ കൂടെ താമസിപ്പിച്ചതെന്നും തട്ടിപ്പുമായി യുവതിക്ക് ബന്ധമില്ലെന്നാണ് പ്രാഥമിക നിഗമനമെന്നും പൊലിസ് പറഞ്ഞു.

The post ഗള്‍ഫില്‍ ജോലി വാഗ്ദാനം നല്‍കി ഒന്നരക്കോടി രൂപ തട്ടി : ആലപ്പുഴ സ്വദേശി അറസ്റ്റില്‍ first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/3A5Az6q
via IFTTT

No comments