Recent Posts

Breaking News

Latest News

തൃശൂര്‍: കുതിരാന്‍ തുരങ്കം ഒരുമാസത്തിനുള്ളില്‍ തുറക്കാനുള്ള അടിയന്തര നീക്കവുമായി അധികൃതര്‍. ഓഗസ്റ്റ് ഒന്നിന് ഇരട്ടത്തുരങ്കത്തില്‍ ഒന്നെങ്കിലും തുറക്കണമെന്ന് മുഖ്യമന്ത്രി കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. ആറിന് തുരങ്കനിര്‍മാണം വിലയിരുത്താനെത്തിയ പൊതുമരാമത്തു മന്ത്രി മുഹമ്മദ് റിയാസ് അടിയന്തര ഇടപെടല്‍ നടത്തുമെന്നു വ്യക്തമാക്കിയിരന്നു.

മഴയും പ്രതികൂല കാലവസ്ഥയുമുണ്ടെങ്കിലും നിര്‍മാണം തുടരുമെന്നും അറ്റകുറ്റപ്പണികള്‍ വേഗത്തിലാക്കുമെന്നും അധികൃതര്‍ പറഞ്ഞു. നിര്‍മാണ പുരോഗതി വിലയിരുത്താന്‍ മന്ത്രിമാരടങ്ങുന്ന സംഘം നാളെ വീണ്ടും തുരങ്കം സന്ദര്‍ശിക്കും. മന്ത്രിമാരായ കെ. രാധാകൃഷ്ണന്‍, കെ. രാജന്‍, ഡോ. ആര്‍. ബിന്ദു, പി.എ. മുഹമ്മദ് റിയാസ്, ജില്ലാ കലക്ടര്‍ എസ്. ഷാനവാസ് എന്നിവരോടൊപ്പം വനം വകുപ്പ്, ദേശീയപാത, പി.ഡബ്ലിയു.ഡി. അധികൃതരും സംഘത്തിലുണ്ടാകും. നിര്‍മാണ പുരോഗതി വിലയിരുത്താന്‍ ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തിലാണു തീരുമാനം.

അപകട സാധ്യതയുള്ള ഇടങ്ങളില്‍ വേഗത്തില്‍ പണി പൂര്‍ത്തീകരിക്കാന്‍ നിര്‍ദേശം നല്‍കി. മണ്ണിടിഞ്ഞ സ്ഥലങ്ങളിലെ മണ്ണു നീക്കം ചെയ്തു. അപകടരമായി നില്‍ക്കുന്ന പാറകള്‍ നീക്കുന്നതും വേഗത്തിലാക്കും. എല്ലാ ആഴ്ചയും നിര്‍മാണ സ്ഥലം സന്ദര്‍ശിച്ച് പുരോഗതി വിലയിരുത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ കലക്ടര്‍ക്ക് മന്ത്രിമാര്‍ നിര്‍ദേശം നല്‍കി.
യോഗത്തില്‍ മന്ത്രിമാരായ കെ. രാധാകൃഷ്ണന്‍, കെ. രാജന്‍, ഡോ. ആര്‍. ബിന്ദു, പി.എ. മുഹമ്മദ് റിയാസ്, എം.പിമാരായ ടി.എന്‍. പ്രതാപന്‍, രമ്യ ഹരിദാസ്, ജില്ലാ കലക്ടര്‍ എസ്. ഷാനവാസ് തുടങ്ങിയവര്‍ പങ്കെടുത്തു.

കുതിരാനിലെ പ്രവൃത്തികളെക്കുറിച്ചു പൊതുമരാമത്തു വകുപ്പ് നേരത്തേ റിപ്പോര്‍ട്ട് തയാറാക്കിയിരുന്നു. നിര്‍മാണക്കമ്പനിയുടെ ഉറപ്പു മുഖവിലയ്‌ക്കെടുക്കില്ലെന്നും പോരായ്മകള്‍ ചൂണ്ടിക്കാട്ടുമെന്നു മന്ത്രി റിയാസും ദേശീയപാതാ അതോറിട്ടിയും നിര്‍മാണക്കമ്പനിയും തമ്മിലുള്ള ഒത്തുതീര്‍പ്പാണു തുരങ്കം തുറക്കുന്നതു വൈകിക്കുന്നതെന്നും സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ നിര്‍മാണം വൈകിക്കുന്നതില്‍ അര്‍ഥമില്ലെന്ന് മന്ത്രി കെ. രാജനും വ്യക്തമാക്കിയിരുന്നു. 570 മീറ്ററില്‍ തുരങ്കങ്ങളുടെ മുകള്‍ഭാഗത്തിന്റെ കോണ്‍ക്രീറ്റിങ്, നടപ്പാത, ട്രാഫിക് ലൈന്‍ ജോലികള്‍, പൊടി പുറത്തേക്കു പോകാനുള്ള വെന്റിലേഷന്‍ സൗകര്യം, ഇടനാഴി തുരങ്കങ്ങളുടെ നിര്‍മാണ ജോലികള്‍, നടപ്പാതയിലെ ടൈല്‍ വിരിക്കല്‍, വൈദ്യുതി കണക്ഷന്‍, മണ്ണിടിയാതിരിക്കാനുള്ള കോണ്‍ക്രീറ്റിങ് എന്നിവയാണ് പുരോഗമിക്കുന്നത്.

The post കുതിരാന്‍ തുരങ്കം: അടിയന്തര സന്ദര്‍ശനത്തിന് മന്ത്രിതലസംഘം first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/3xmJ77n
via IFTTT

No comments