Recent Posts

Breaking News

Latest News

തിരുവനന്തപുരം; കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പളവും സര്‍വീസ് സംബന്ധമായ വിവരങ്ങളും ഇനിമുതല്‍ ജി സ്പാര്‍ക്ക് വഴി ഓണ്‍ലൈനായി ലഭ്യമാകും. ജി സ്പാര്‍ക്ക് നടപ്പിലാക്കുന്ന കേരളത്തിലെ ആദ്യത്തെ പൊതുമേഖലാ സ്ഥാപനമാണ് കെഎസ്ആര്‍ടിസി.

27000 ത്തോളം ജീവനക്കാരുടെ അടിസ്ഥാന വിവരങ്ങള്‍ മുഴുവന്‍ കുറഞ്ഞ സമയത്തിനുള്ളില്‍ ജി സ്പാര്‍ക്ക് സോഫ്റ്റ് വെയറില്‍ ഉള്‍ക്കൊള്ളിച്ച് ശമ്പളം നല്‍കുകയെന്ന ദൗത്യമാണ് വിജയകരമായി പൂര്‍ത്തീകരിച്ചത്. ഉദ്ഘാടനം വെള്ളിയാഴ്ച പകല്‍ 12ന് ചീഫ് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ മന്ത്രി അന്റണി രാജു നിര്‍വഹിക്കും.സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ലഭ്യമാകുന്നതുപോലെ ഇനി കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കും അവരുടെ ലീവ്, ശമ്പളം, പിഎഫ് തുടങ്ങിയ വിവരങ്ങള്‍ വിരല്‍ത്തുമ്പില്‍ ലഭ്യമാകും.

The post കെ.എസ്.ആര്‍.ടി.സിയിലെ ശമ്പളവും സര്‍വീസ് വിവരവും സ്പാര്‍ക്കിലൂടെ ലഭ്യമാകും first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/3hn02zM
via IFTTT

No comments