Recent Posts

Breaking News

Latest News

തൃശൂര്‍: ചുണ്ണാമ്പു തെറിപ്പിച്ചത് ചോദ്യം വൈരാഗ്യത്തിന് മകനെ തേടിയെത്തിയ ഗുണ്ടാസംഘം അച്ഛനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ആറു പ്രതികളെ കോടതി കുറ്റക്കാരെന്ന് കണ്ടെത്തി. ഇരിങ്ങാലക്കുട മോന്തച്ചാലില്‍ വിജയന്‍ കൊലക്കേസില്‍ ആറു പ്രതികളെയാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്. കേസിലെ ഒന്നുമുതല്‍ അഞ്ചു വരെയുള്ള പ്രതികളും എട്ടാംപ്രതിയുമാണ് കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയത്. ബാക്കി ഏഴ് പ്രതികളെ കോടതി വെറുതെ വിട്ടു. കാറളം സ്വദേശികളായ ഐനിയില്‍ വീട്ടില്‍ രഞ്ജിത്ത് എന്ന രഞ്ജു (32), പെരിങ്ങാട്ടില്‍ വീട്ടില്‍ നിതീഷ് എന്ന പക്രു (30), നെല്ലായി സ്വദേശി മാടാനി വീട്ടില്‍ ജിജോ ജോര്‍ജ് (30), മൂര്‍ക്കനാട് സ്വദേശി അഭിനന്ദ് (20), കോമ്പാറ സ്വദേശി കുന്നത്താന്‍ വീട്ടില്‍ മെജോ ജോസഫ് (28),ഗാന്ധിഗ്രാം സ്വദേശി തൈവളപ്പില്‍ അഭിഷേക് (25) എന്നിവരെയാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്.

ഇരിങ്ങാലക്കുട ജോളി ബാറിന് സമീപത്തുള്ള മുറുക്കാന്‍കടയില്‍വച്ച് ഒന്നാം പ്രതിയായ രഞ്ജിത്ത് എന്ന രഞ്ചു മുറുക്കുന്നതിനിടയില്‍ മോന്തച്ചാലില്‍ വിജയന്‍ മകന്‍ വിനീതിന്റെയും സുഹൃത്ത് ഷെരീഫിന്റെയും തുപ്പല്‍ ദേഹത്ത് വീണത് ഒന്നാംപ്രതിയോട് ചോദിച്ചതിനുള്ള വിരോധം വച്ച് പ്രതികള്‍ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിക്ക് കിഴക്കുവശത്തുള്ള ആള്‍ത്താമസമില്ലാത്ത പറമ്പില്‍വച്ച് വിനീതിനെ കൊലപ്പെടുത്തുന്നതിനുവേണ്ടി കുറ്റകരമായ
ഗൂഢാലോചന നടത്തുകയായിരുന്നു.

സംഘംചേര്‍ന്നു വാളുകള്‍, കത്തി, മരവടികള്‍ എന്നിവ കൈവശംവച്ച് മോട്ടോര്‍ സൈക്കിളുകളില്‍ 2018 മേയ് 27ന് രാത്രി 11.15 ന് മോന്തച്ചാലില്‍ വിജയന്റെ വീട്ടിലേക്ക് പ്രതികള്‍ അതിക്രമിച്ചുകയറി വിജയനേയും ഭാര്യ അംബിക യേയും അമ്മ കൗസല്യയേയും ആക്രമിച്ച് പരുക്കേല്‍പ്പിക്കുകയാണുണ്ടായത്. സംഭവത്തില്‍ ഗുരുതരമായി പരുക്കു പറ്റിയ വിജയന്‍,അംബിക, കൗസല്യ എന്നിവരെ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിറ്റേ ദിവസം പുലര്‍ച്ചെ വിജയന്‍ മരണപ്പെടുകയാണ് ഉണ്ടായത്.

ഒന്നുമുതല്‍ അഞ്ചു വരെയും എട്ടാം പ്രതിയും കൊലപാതകം, വധശ്രമം, ഗൂഢാലോചന, സംഘംചേരല്‍ , വീട്ടിലേക്ക് അതിക്രമിച്ചുകയറല്‍ തുടങ്ങിയ കുറ്റകൃത്യങ്ങള്‍ ചെയ്തിട്ടുള്ളതായി കോടതി കണ്ടെത്തി. വാദം കേള്‍ക്കുന്നതിനായി കേസ് ജൂലൈ അഞ്ചിലേക്ക് വച്ചു. കേസിലെ 6, 7, 9, 10, 11, 12, 13 പ്രതികളെ കോടതി വെറുതെ വിട്ടു.ഇരിങ്ങാലക്കുട പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് ഇരിങ്ങാലക്കുട പോലീസ് ഇന്‍സ്‌പെക്ടര്‍ എം.കെ. സുരേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ പ്രോസിക്യൂഷന്‍ ഭാഗത്തുനിന്നും 68 സാക്ഷികളെ വിസ്തരിക്കുകയും 177 രേഖകളും 39 തൊണ്ടിമുതലുകളും ഹാജരാക്കുകയും ചെയ്തിട്ടുണ്ട്. കേസില്‍ പ്രോസിക്യൂഷനുവേണ്ടി അഡീഷണല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ പി.ജെ. ജോബി, അഡ്വക്കേറ്റുമാരായ ജിഷ ജോബി, എബിന്‍, ഗോപുരന്‍, ദിനല്‍ വിഎസ്, അര്‍ജുന്‍ കെ.ആര്‍.,അല്‍ജോ പി. ആന്റണി എന്നിവര്‍ ഹാജരായി.

The post മകനെ തേടിയെത്തിയ ഗുണ്ടാസംഘം അച്ഛനെ കൊലപ്പെടുത്തി: ആറു പ്രതികളെ കോടതി കുറ്റക്കാരെന്ന് കണ്ടെത്തി first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/3qGZnxs
via IFTTT

No comments