Recent Posts

Breaking News

Latest News

മുക്കം നഗരസഭയില്‍ നാല് പേര്‍ക്ക് കൊവിഡ് ഡെല്‍റ്റ വകഭേദം സ്ഥിരീകരിച്ചു. മണാശേരിയില്‍ മൂന്ന് പേര്‍ക്കും തോട്ടത്തില്‍ കടവില്‍ ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഒരു പുരുഷനും മൂന്ന് സ്ത്രീകളുമാണ് രോഗികള്‍.

മെയ് 20ന് മുക്കം ഹെല്‍ത്ത് സെന്ററില്‍ ടെസ്റ്റ് നടത്തി വിശദമായ പരിശോധനയ്ക്ക് അയച്ചിരുന്നു. ഈ പരിശോധനാ ഫലമാണ് ഇപ്പോള്‍ വന്നിരിക്കുന്നത്. രണ്ട് കുടുംബത്തിലുള്ളവരാണ് ഈ നാല് പേരും. ഇവരുടെ വീടുകള്‍ക്ക് സമീപം താമസിക്കുന്നവരെ അടുത്ത ദിവസം പരിശോധനയ്ക്ക് വിധേയമാക്കാനാണ് ആരോഗ്യ വകുപ്പിന്റെ തീരുമാനം.

The post കോഴിക്കോട് നാല് പേര്‍ക്ക് ഡെല്‍റ്റ വകഭേദം സ്ഥിരീകരിച്ചു first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/3jy4MFz
via IFTTT

No comments