Recent Posts

Breaking News

Latest News

കൊച്ചി : കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ ഡി വൈ എഫ് ഐ മുന്‍ മേഖലാ ഭാരവാഹി സി സജേഷിനെ ഇന്ന് അന്വേഷണ സംഘം ചോദ്യം ചെയ്യും. രാവിലെ പതിനൊന്ന് മണിക്ക് കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ ഹാജരാകാനാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.കസ്റ്റംസിന്റെ കസ്റ്റഡിയിലുള്ള അര്‍ജുന്‍ ആയങ്കിയുടേയും, ഇടനിലക്കാരന്‍ മുഹമ്മദ് ഷഫീക്കിന്റെയും ഒപ്പമിരുത്തിയാണ് സജേഷിനെ ചോദ്യം ചെയ്യുക.

സി പി എം നിയന്ത്രണത്തിലുള്ള കൊയ്യോട് സഹകരണ ബാങ്കിലെ സ്വര്‍ണ പരിശോധകനാണ് സജേഷ്. കടത്തിയ സ്വര്‍ണം ഇയാള്‍ കൈകാര്യം ചെയ്‌തിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്ന വിവരം. അര്‍ജുന്‍ ആയങ്കിയുടെ ബിനാമിയാണ് സജേഷ് എന്ന് കസ്റ്റംസ് നേരത്തെ കോടതിയെ അറിയിച്ചിരുന്നു.സജേഷിന്റെ കാറായിരുന്നു അര്‍ജുന്‍ ഉപയോഗിച്ചിരുന്നത്.

ഒരുകോടിയുടെ സ്വര്‍ണം ദുബായില്‍ നിന്ന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ കടത്തിക്കൊണ്ടുവന്ന കേസിലാണ് അര്‍ജുനെ അറസ്റ്റു ചെയ്തത്. മുഹമ്മദ് ഷെഫീക്ക് അറസ്റ്റിലായ ദിവസം ഇയാള്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നു. അര്‍ജുന്റെ നിര്‍ദേശപ്രകാരമാണ് സ്വര്‍ണം കടത്തിക്കൊണ്ടുവന്നതെന്ന് ഷെഫീക്ക് മൊഴി നല്‍കിയിരുന്നു.

The post കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസ് ; സജേഷിനെ ചോദ്യം ചെയ്യുക അര്‍ജുന്‍ ആയങ്കിയെയും, ഇടനിലക്കാരന്‍ മുഹമ്മദ് ഷഫീക്കിന്റെയും ഒപ്പമിരുത്തി first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/3waxD5g
via IFTTT

No comments