Recent Posts

Breaking News

Latest News

അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിന്റെ ഭരണപരിഷ്‌കാരങ്ങള്‍ തുടരുന്ന ലക്ഷദ്വീപില്‍ ഇന്ന് സേവ് ലക്ഷദ്വീപ് ഫോറം യോഗം ചേരും.
ഇന്നലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുമായി കൂടിക്കാഴ്ച നടത്തിയ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, ജനജീവിതത്തെ ബാധിക്കുന്ന തരത്തില്‍ ഭരണപരിഷ്‌കാരങ്ങള്‍ കൊണ്ടുവരുന്ന അഡ്മിനിസ്‌ട്രേറ്ററെ മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നു. ദ്വീപിലെ ജനങ്ങളുടെ ആശങ്ക പരിഹരിക്കുമെന്ന് അമിത്ഷാ ഉറപ്പുകൊടുത്തതായി എംപി അറിയിച്ചു. എന്നാല്‍ കരട് വിജ്ഞാപനം പിന്‍വലിക്കുന്നത് വരെ പ്രതിഷേധം തുടരാനാണ് തീരുമാനം.

ഇന്നലെ കേന്ദ്ര ബിജെപി നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയ ദ്വീപിലെ ബിജെപി നേതൃത്വവും വിഷയത്തില്‍ തങ്ങളുടെ ആശങ്ക അറിയിച്ചിരുന്നു. ലക്ഷദ്വീപിന് മാത്രമായി ഒരു അഡ്മിനിസ്‌ട്രേറ്ററെ നിയമിക്കണമെന്നാണ് ദ്വീപിലെ ബിജെപി ഘടകത്തിന്റെ നിലപാട്.

The post സേവ് ലക്ഷദ്വീപ് ഫോറം ഇന്ന് യോഗം ചേരും first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/3vFYZAH
via IFTTT

No comments