Recent Posts

Breaking News

Latest News

കാസര്‍കോട് ജില്ലയില്‍ ഇത്തവണയും അധ്യയന വര്‍ഷം തുടങ്ങുന്നത് ആവശ്യത്തിന് അധ്യാപകരില്ലാതെ. ജില്ലയിലുള്ളത് 800 ലേറെ അധ്യാപകരുടെ ഒഴിവുകളാണ്. എല്‍.പി, യു.പി, ഹൈസ്‌കൂള്‍ ക്ലാസുകളിലുള്ളത് 610 അധ്യാപകരുടെ ഒഴിവുകള്‍. സ്‌കൂള്‍ തുറക്കാത്തതിനാല്‍ താത്കാലിക അധ്യാപകരെയും നിയമിക്കാനാവുന്നില്ല. അതേസമയം ജില്ലയിലെ ഏകാധ്യാപക വിദ്യാലയങ്ങള്‍ പൂട്ടാനുള്ള തീരുമാനവും കുട്ടികളെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്. മള്‍ട്ടി ഗ്രേഡ് ലേണിങ് സെന്ററുകളെ അടച്ച് പൂട്ടുന്നതിന് പകരം എല്‍.പി സ്‌കൂളായി ഉയര്‍ത്തുമെന്ന പ്രതീക്ഷയിലായിരുന്നു രക്ഷിതാക്കള്‍.

The post കാസര്‍കോട് ജില്ലയില്‍ ഇത്തവണയും ആവശ്യത്തിന് അധ്യാപകരില്ല first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/2TxpUkf
via IFTTT

No comments