Recent Posts

Breaking News

Latest News

ദുബൈയിലെ താമസക്കാര്‍ക്ക് വാക്‌സിനേഷന്‍ ബുക്ക് ചെയ്യാന്‍ ഇനി വാട്ട്‌സ്ആപ്പ് സൗകര്യം. 800342 എന്ന നമ്പറിലേക്ക് ‘ഹായ്’ എന്ന് ഇംഗ്ലീഷില്‍ ടൈപ്പ് ചെയ്ത് അയക്കുന്നതോടെ ബുക്കിങ് നടപടികള്‍ ആരംഭിക്കും. ദുബൈ ഹെല്‍ത്ത് അതോറിറ്റിയാണ് ഇതിനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. വാക്‌സിന്‍ കേന്ദ്രങ്ങളും സമയവും തെരഞ്ഞെടുക്കാന്‍ ഇതുവഴി സൗകര്യമുണ്ട്. 24 മണിക്കൂറും സേവനം ലഭിക്കുമെന്നതാണ് മറ്റൊരു പ്രത്യേകത. കോവിഡ് സംശയങ്ങള്‍ക്ക് മറുപടി നല്‍കുന്നതിന് വാട്ട്‌സ്ആപ്പ് സൗകര്യം നേരത്തെ ഏര്‍പ്പെടുത്തിയിരുന്നു. ഇതുവരെ ഒന്നരലക്ഷം പേരാണ് ഈ സൗകര്യം ഉപയോഗിച്ചത്. എന്നാല്‍, വാക്‌സിനേഷന്‍ ബുക്ക് ചെയ്യാന്‍ ഇതില്‍ സൗകര്യമുണ്ടായിരുന്നില്ല. രാജ്യത്ത് നൂറ് ശതമാനം വാക്‌സിനേഷന്‍ എന്ന ലക്ഷ്യം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് പുതിയ സംവിധാനം ഏര്‍പെടുത്തിയിരിക്കുന്നത്. ഇത് കൂടുതല്‍ ആളുകളെ വാക്‌സിനെടുക്കാന്‍ പ്രേരിപ്പിക്കുകയും സഹായിക്കുകയും ചെയ്യുമെന്നാണ് കരുതുന്നത്.

The post ദുബൈയിലെ താമസക്കാര്‍ക്ക് വാക്‌സിനേഷന്‍ ബുക്ക് ചെയ്യാന്‍ ഇനി വാട്ട്‌സ്ആപ്പ് സൗകര്യം first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/34xdbA3
via IFTTT

No comments