Recent Posts

Breaking News

Latest News

കൊല്ലങ്കോട്‌ : ബി.ജെ.പി. നെന്മാറ നിയോജക മണ്ഡലം വൈസ്‌ പ്രസിഡന്റ്‌ ടി.എന്‍. രമേശിന്റെ സഹോദരന്‍ വെട്ടേറ്റു മരിച്ചു. കൊല്ലങ്കോട്‌ പണിക്കത്തു വീട്ടില്‍ രാമചന്ദ്ര മന്നാടിയാരുടെ മകന്‍ രാജേന്ദ്ര(53)നാണു മരിച്ചത്‌. സഹോദരനും കൊല്ലങ്കോട്‌ പഞ്ചായത്തംഗവുമായ ടി.എന്‍. രമേശുമായി സ്വത്തുതര്‍ക്കവും കേസും നിലനില്‍ക്കെയാണു സംഭവം.

രാജേന്ദ്രന്റ കൃഷിയിടമായ നെന്മേനി മണികുണ്‌ഠത്തിലെ കഞ്ഞിക്കണ്ടം നെല്‍വയലില്‍ ഇന്നലെ ഉച്ചകഴിഞ്ഞ്‌ മൂന്നോടെ മൂന്നംഗ സംഘമാണ്‌ ആക്രമിച്ചത്‌. വടിവാള്‍, വെട്ടുകത്തി എന്നിവകൊണ്ടുള്ള വെട്ടേറ്റ്‌ ഇരു കൈകളും കാലുകളും വേര്‍പെട്ട്‌ രാജേന്ദ്രനെ പ്രദേശവാസികള്‍ കൊല്ലങ്കോട്‌ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

മൃതദേഹം കൊല്ലങ്കോട്‌ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍. ഷൈലജയാണു ഭാര്യ. മക്കള്‍: ശ്രേയ, റിജൂല. അമ്മ: സരോജിനി. സഹോദരി: രതി. ബംഗളുരുവില്‍ ഇന്റീരിയര്‍ ഡെക്കറേഷന്‍ കരാര്‍ കമ്ബനി നടത്തുന്ന രാജേന്ദ്രന്‍ തെന്മല താഴ്‌വരയിലെ സീതാര്‍കുണ്ടില്‍ ഫാം റിസോര്‍ട്ട്‌ നടത്തുന്നുണ്ട്‌.

കൊല്ലങ്കോട്ടെ ചാത്തിയോട്ടില്‍ പശു, പന്നി ഫാമുമുണ്ട്‌.
ചിറ്റൂര്‍ ഡിവൈ.എസ്‌.പി: കെ.സി. സേതു, കൊല്ലങ്കോട്‌ ഇന്‍സ്‌പെക്‌ടര്‍ കെ. സുമിത്‌ കുമാര്‍ എന്നിവര്‍ സ്‌ഥലത്തെത്തി. അയിലൂര്‍ സ്വദേശി മണികണ്‌ഠനെ (53) പോലീസ്‌ കസ്‌റ്റഡിയിലെടുത്തതായാണ്‌ വിവരം. ബാബു, കുമാരന്‍ എന്നിവര്‍ നിരീക്ഷണത്തിലാണെന്നു പോലീസ്‌ പറഞ്ഞു.

The post ബി.ജെ.പി. നേതാവിന്റെ സഹോദരന്‍ വെട്ടേറ്റു മരിച്ചു first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/3e4cGDn
via IFTTT

No comments