Recent Posts

Breaking News

Latest News

കഴിഞ്ഞ തവണ നേരിയ ഭൂരിപക്ഷത്തിന് പരാജയപ്പെട്ട മഞ്ചേശ്വരം നിയോജകമണ്ഡലത്തില്‍ ബി.ജി.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ ജയിക്കുമെന്ന് എക്‌സിറ്റ് പോള്‍ ഫലം.

മനോരമന്യൂസ്–വി.എം.ആര്‍ എക്‌സിറ്റ് പോള്‍ ഫലത്തില്‍ നേരിയ ഭൂരിപക്ഷത്തിന് എന്‍.ഡി.എ മുന്നിലാണ്. യുഡിഎഫ് രണ്ടാമതും എല്‍ഡിഎഫ് മൂന്നാംസ്ഥാനത്തെന്നും ഫലം സൂചന നല്‍കുന്നു.

എന്‍ഡിഎ സ്ഥാനാര്‍ഥി കെ.സുരേന്ദ്രന്‍ 35.90 ശതമാനം വോട്ട് നേടുമ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ഥി എ.കെ.എം.അഷ്‌റഫ് 35.30 ശതമാനം വോട്ടും എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി.വി.രമേശന്‍ 27.00 ശതമാനം വോട്ടും നേടുമെന്നാണ് പ്രവചനം.

അതേസമയം മഞ്ചേശ്വരത്ത് ഇഞ്ചോടിഞ്ച് പോരാട്ടമെന്നാണ് ഏഷ്യാനെറ്റ് ന്യൂസ്, മാതൃഭൂമി ന്യൂസ് എന്നിവരുടെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പറയുന്നത്.

മാതൃഭൂമി ന്യൂസ് ആക്‌സിസ് മൈ ഇന്ത്യ ഫലവും ഏഷ്യാനെറ്റ് ന്യൂസ് സി ഫോര്‍ സര്‍വേഫലവും എ.കെ.എം അഷ്‌റഫായിരിക്കും വിജയിക്കുകയെന്നും പ്രവചിക്കുന്നു.

The post മഞ്ചേശ്വരത്ത് സുരേന്ദ്രന്‍ വിജയിക്കുമോ ? എക്‌സിറ്റ് ഫലങ്ങളിങ്ങനെ first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/2S6Dx98
via IFTTT

No comments