Recent Posts

Breaking News

Latest News

തിരുവനന്തപുരം : സ്വര്‍ണക്കടത്ത്​ കേസില്‍ കേന്ദ്ര ഏജന്‍സികളെക്കുറിച്ച്‌​ തങ്ങള്‍ നേരത്തേ പറഞ്ഞതാണ്​ ഇപ്പോള്‍ പരിശോധനകള്‍ക്കുശേഷം കോടതി പറഞ്ഞതെന്ന്​ മുഖ്യമന്ത്രി പിണറായി വിജയന്‍.

സ്വര്‍ണം കടത്തിയതിനെക്കുറിച്ചുള്ള അന്വേഷണം എവിടെയെത്തിയെന്നാണ്​ ഇപ്പോള്‍ കോടതി ചോദിച്ചിരിക്കുന്നത്​. യഥാര്‍ഥത്തില്‍ ആരാണ്​ സ്വര്‍ണം കടത്തിയത്, എവിടെയാണ്​ അത്​ എത്തിയത് എന്നതായിരുന്നു അന്വേഷിക്കേണ്ടത്​. ഇൗ രണ്ടുകൂട്ടരെയും കാണാനായിരുന്നില്ല കേന്ദ്ര ഏജന്‍സികള്‍ക്ക്​ തിരക്ക്​.

അതിനുപകരം മറ്റ്​ പലരെയും നോക്കി പോകാനായിരുന്നു താല്‍പര്യം​. അതിന്​ ചില തല്‍പരകക്ഷികള്‍ വല്ലാതെ തപ്പുകൊട്ടിക്കൊടുത്തപ്പോള്‍ അതി​ന്‍െറ കൂടെ ചേരാന്‍ അന്വേഷണ ഏജന്‍സികളും തയാറായി.

നമ്മുടേത്​ പോലുള്ള രാജ്യത്തെ അ​േന്വഷണ ഏജന്‍സിയുടെ ഏറ്റവും പരിതാപകരമായ അവസ്ഥയാണ്​ ഇത്​ കാണിക്കുന്നത്​. ഇത്തരത്തില്‍ അന്വേഷണ ഏജന്‍സി അധഃപതിക്കാന്‍ പാടില്ലാത്തതാണ്​. ഗൗരവമായി അന്വേഷിച്ച്‌​ കണ്ടെത്തേണ്ട കുറ്റകൃത്യമായിരുന്നു.

രാജ്യത്തി​ന്‍െറ സാമ്ബത്തിക സ്ഥിതിയെ ഏറ്റവും പ്രതികൂലമായി ബാധിക്കുന്ന കാര്യമായിരുന്നു. അതില്‍പോലും അനാവശ്യ സങ്കുചിത താല്‍പര്യം വെച്ചുള്ള ഇടപെടലാണ്​ നടത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

The post സ്വര്‍ണക്കടത്ത്​: തങ്ങള്‍ നേ​രത്തേ പറഞ്ഞതാണ്​​​ ഇപ്പോള്‍ കോടതി പറഞ്ഞതെന്ന്​ മുഖ്യമന്ത്രി first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/3vuAbv1
via IFTTT

No comments