Recent Posts

Breaking News

Latest News

രാജ്യത്തെ കോവിഡ് പ്രതിസന്ധിയില്‍ സ്വമേധയാ എടുത്ത കേസ് സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഓക്‌സിജന്‍ വിതരണം, അവശ്യമരുന്നുകള്‍, വാക്‌സീന്‍ വില എന്നീ വിഷയങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും. വാക്‌സീന് പല വില നിശ്ചയിച്ചതിന്റെ യുക്തി കോടതി ചോദ്യം ചെയ്തിരുന്നു.
രാജ്യം ഒരു പ്രതിസന്ധിയില്‍ നില്‍ക്കുമ്പോള്‍ കാഴ്ചക്കാരായി നില്‍ക്കാന്‍ സാധിക്കില്ലെന്നായിരുന്നു കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ സുപ്രീം കോടതി പറഞ്ഞത്.

അതേസമയം ഡല്‍ഹി ഹൈക്കോടതിയും ഓക്‌സിജന്‍ വിതരണം സംബന്ധിച്ച ഹര്‍ജി ഇന്ന് പരിഗണിക്കും. ഇന്നലെ നോട്ടീസ് അയച്ച ഡല്‍ഹി ഹൈക്കോടതി ഇന്ന് ഓക്‌സിജന്‍ വിതരണക്കാരോട് കോടതിയില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
ദില്ലിയിലെ ആശുപത്രികളില്‍ വിതരണം ചെയ്യുന്ന ഓക്‌സിജന്‍ സംബന്ധിച്ച വിവരം ഹാജരാക്കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്

The post കോവിഡ് പ്രതിസന്ധി: സ്വമേധയാ എടുത്ത കേസ് സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/2RfYyOw
via IFTTT

No comments