Recent Posts

Breaking News

Latest News

അരിപ്പ ഭൂസമരത്തില്‍ പങ്കെടുക്കുന്ന ആദിവാസി ദളിത് കുടുംബങ്ങള്‍ ലോക്ക് ഡൗണ്‍ സമയത്ത് പട്ടിണിയിലാണെന്നും സര്‍ക്കാര്‍ ഇടപെട്ട് ഭക്ഷണം എത്തിക്കണമെന്നും ആവശ്യപ്പെട്ട് ഫേസ്ബുക്കില്‍ പോസ്റ്റിട്ട എന്‍.എ പി.എം സംസ്ഥാന കണ്‍വീനറും പരിസ്ഥിതി സാമൂഹിക പ്രവര്‍ത്തകയുമായ പ്രൊഫസര്‍ കുസുമം ജോസഫിനെതിരെ കേസ്. കുളത്തുപുഴ പൊലീസാണ് കുസുമം ജോസഫിനെതിരെ കേസെടുത്തത്. മനഃപൂര്‍വം കലാപമുണ്ടാക്കാന്‍ ശ്രമിച്ചു എന്ന പേരിലാണ് കുസുമം ജോസഫിനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.

2020 ഏപ്രില്‍ 16 നാണ് ഭക്ഷ്യ മന്ത്രിയെ കൂടി ടാഗ് ചെയ്ത് കുസുമം ജോസഫ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. ഫേസ്ബുക്കില്‍ പോസ്റ്റ് ഇടാന്‍ ഉപയോഗിച്ച മൊബൈല്‍ ഫോണും അനുബന്ധ ഉപകരണങ്ങളും സഹിതം 72 മണിക്കൂറിനുള്ളില്‍ അന്വേഷണ ഉദ്യോഗസ്ഥന്റെ മുമ്പില്‍ ഹാജരാവണമെന്ന് കുളത്തുപുഴ എസ്.ഐ കുസുമം ജോസഫിന് നോട്ടീസ് നല്‍കി.

The post ആദിവാസിദളിത് കുടുംബങ്ങള്‍ക്ക് ഭക്ഷണം എത്തിക്കണമെന്ന് ആവശ്യപ്പെട്ടു; കേസെടുത്ത് പൊലീസ് first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/3aOjcfs
via IFTTT

No comments