Recent Posts

Breaking News

Latest News

രോഗവ്യാപനം കൂടിയ സംസ്ഥാനങ്ങളില്‍ നിയന്ത്രണം കടുപ്പിക്കാന്‍ കേന്ദ്ര നിര്‍ദേശം. മെയ് 31 വരെ കര്‍ശന നിയന്ത്രണം വേണമെന്ന് കേന്ദ്ര ആഭ്യന്തര വകുപ്പ്. മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചു. ഉദാര സമീപനം ഇക്കാര്യത്തില്‍ ആവശ്യമില്ലെന്നും കത്തില്‍.

ഒരാഴ്ചയായി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനം കൂടിയതോ, ആശുപത്രി കിടക്കകളില്‍ 60 ശതമാനം കൊവിഡ് രോഗികളെ പ്രവേശിപ്പിച്ചതോ ആയ ജില്ലകളോ മേഖലകളോ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിക്കാം. സ്ഥിതി ഗുരുതരമായി തുടരുകയാണെങ്കില്‍ സംസ്ഥാനങ്ങള്‍ക്ക് 14 ദിവസത്തെ ലോക്ക് ഡൗണും പ്രഖ്യാപിക്കാമെന്നും കേന്ദ്രം.

The post അതിതീവ്ര കൊവിഡ് വ്യാപനമെങ്കില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കാം; സംസ്ഥാനങ്ങളോട് കേന്ദ്രം first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/3xA7LSj
via IFTTT

No comments