Recent Posts

Breaking News

Latest News

കോവിഡ് വിവരങ്ങള്‍ പങ്കുവെക്കുന്നതിനായി ഔദ്യോഗിക ട്വിറ്റര്‍ പേജ് വിട്ടുനല്‍കി എസ്.എസ് രാജമൗലിയുടെ ആര്‍.ആര്‍.ആര്‍ മൂവീസ്. സംവിധായകന്‍ രാജമൗലി തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. കഠിനമായ ഈ നേരത്ത് ആധികാരിക വിവരങ്ങള്‍ പങ്കുവെക്കാന്‍ ചിത്രത്തിന്റെ അക്കൗണ്ട് മാറ്റിവെക്കുകയാണെന്നാണ് രാജമൗലി ട്വിറ്ററില്‍ അറിയിച്ചത്. ദുരിത കാലത്തിനിടക്ക് ആവശ്യമായ സഹായങ്ങള്‍ ചെയ്യാനും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും ഇത് സഹയകമായേക്കാമെന്നും രാജമൗലി കുറിച്ചു.

ബാഹുബലിക്ക് ശേഷം രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രമാണ് രുധിരം, രണം, രൗദ്രം എന്ന ആര്‍.ആര്‍.ആര്‍.

The post കോവിഡ് വിവരങ്ങള്‍ പങ്കുവെക്കുന്നതിനായി ഔദ്യോഗിക ട്വിറ്റര്‍ പേജ് വിട്ടുനല്‍കി ആര്‍.ആര്‍.ആര്‍ മൂവീസ് first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/333cD4c
via IFTTT

No comments