Recent Posts

Breaking News

Latest News

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മലപ്പുറം ജില്ലയിലെ 17 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിരോധനാജ്ഞക്ക് ഉത്തരവിട്ടു. മലപ്പുറം ജില്ലാ കലക്ടര്‍ കെ ഗോപാലകൃഷ്ണനാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ഇവിടങ്ങളില്‍ അഞ്ചില്‍ കൂടുതല്‍ ആളുകള്‍ കൂട്ടംകൂടുന്നതിനും ആഘോഷങ്ങള്‍, മതപരിപാടികള്‍ എന്നിവ സംഘടിപ്പിക്കുന്നതിനും വിലക്കുണ്ട്.

സര്‍ക്കാര്‍ ഓഫീസുകള്‍, ബാങ്ക്, പൊതു ഗതാഗതം എന്നിവക്ക് ഇവിടങ്ങളില്‍ സാധാരണ പോലെ പ്രവര്‍ത്തിക്കാമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. പരപ്പനങ്ങാടി നഗരസഭയിലും കലക്ടര്‍ നിരോധനാജ്ഞക്ക് ഉത്തരവിട്ടു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍: കാലടി എ.ആര്‍.നഗര്‍ എടയൂര്‍ മമ്പാട് പെരുമ്പടപ്പ് എടപ്പാള്‍ വാഴക്കാട് കുറ്റിപ്പുറം ഇരുമ്പിളിയം മാറഞ്ചേരി ആതവനാട് തേഞ്ഞിപ്പലം അമരമ്പലം തിരൂരങ്ങാടി താനൂര്‍ ചുങ്കത്തറ എന്നിവിടങ്ങളിലാണ് ബാധകം.

The post കോവിഡ് വ്യാപനം; മലപ്പുറം ജില്ലയിലെ 17 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിരോധനാജ്ഞ first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/3gUw87h
via IFTTT

No comments